ചെന്നൈയിലെ യു.എസ് കോൺസുൽ ജനറലായി റോബർട്ട് ബർജെസ് ചുമതലയേറ്റു
text_fieldsചെന്നൈ: ചെന്നൈയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് കോണ്സുൽ ജനറലായി റോബർട്ട് ബർജെസ് ചുമതലയേറ്റു. വാഷിങ്ടൺ ഡിസിയിൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിൽ ദക്ഷിണ-മധ്യ ഏഷ്യൻ കാര്യ ബ്യൂറോയിൽ പ്രദേശിക വിഷയങ്ങൾക്കായുള്ള ഓഫിസ് ഡയറക്ടറായി സേവനം അനുഷ്ടിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയിൽ യുണൈറ്റഡ് സ്റ്റേറ്റ്സിനെ പ്രതിനിധീകരിക്കാനായത് ശരിക്കും അനുഗ്രഹകരമാണെന്ന് ചുമതലയേറ്റ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തജിക്കിസ്താൻ കിർഗിസ്താൻ, അസർബൈജാൻ, മലാവി, പാക്കിസ്താൻ എന്നിവിടങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. വിദേശകാര്യ സർവീസിസിൽ ചേരുന്നതിനു മുമ്പ് അറ്റോർണിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഇല്ലിനോയ്സിലെ വാക്കിഗെന് സ്വദേശിയായ ബെർജെസ് കോളറാഡോ കോളജിൽ നിന്ന് ചരിത്രത്തില് ബിരുദവും കാലിഫോര്ണിയ യൂണിവേഴ്സിറ്റിയിലെ ഹാസ്റ്റിങ്സ് കോളജ് ഓഫ് ലോയിൽ നിന്ന് ജൂറിസ് ഡോക്ടര് ബിരുദവും ഓസ്റ്റിനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ നിന്ന് എം.ബി.എയും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.