ഉപഭോക്തൃ സംരക്ഷണ ബില്ലിന് ലോക്സഭയുടെ അംഗീകാരം
text_fieldsന്യൂഡൽഹി: 1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് പകരമുള്ള ബില്ലിന് ലോക്സഭയുടെ അ ംഗീകാരം. ഉപഭോക്തൃ സംരക്ഷണത്തിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി രൂപവത് കരിക്കുന്നതടക്കം വിവിധ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് ബിൽ. അതോറിറ്റിക്കുപുറ മെ ഉപഭോക്തൃ തർക്കപരിഹാര കമീഷനും ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ പരാതി പരിഹാ ര േഫാറങ്ങളും സ്ഥാപിക്കും.
ഒരു ഉപഭോക്താവ് മാത്രമാണ് പരാതി നൽകുന്നതെങ്കിലും അടിയന്തര നടപടി സ്വീകരിക്കാൻ അതോറിറ്റി ബാധ്യസ്ഥമാണ്. വഴിവിട്ട വ്യാപാര രീതികൾ തടയാനോ നടപടി എടുക്കാനോ നിലവിൽ ഉപഭോക്തൃ കമീഷന് അധികാരമില്ല. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് പരസ്യദാതാവിനെതിരെ നടപടി സ്വീകരിക്കാം. എന്നാൽ, പരസ്യം പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ നടപടിക്ക് വ്യവസ്ഥയില്ല. ഉൽപന്നത്തിെൻറ പ്രശ്നങ്ങൾ മൂലമോ സേവന പിഴവു മൂലമോ ഉണ്ടായ കഷ്ടനഷ്ടങ്ങൾക്ക് നിർമാതാവ് ബാധ്യത ഏറ്റെടുക്കേണ്ടിവരും.
കഴിഞ്ഞ ലോക്സഭ ബിൽ പാസാക്കിയിരുന്നു. എന്നാൽ, രാജ്യസഭയിൽ പാസായില്ല. ഇതുമൂലം ലാപ്സായ സാഹചര്യത്തിലാണ് ബിൽ വീണ്ടും ലോക്സഭ പാസാക്കി രാജ്യസഭയുടെ പരിഗണനക്ക് അയക്കുന്നത്. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതി നിർദേശങ്ങൾ തള്ളി. ഉപഭോക്താവിെൻറ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതാണ് നിയമനിർമാണമെന്ന് സർക്കാർ വാദിക്കുന്നു. വാങ്ങുന്ന ഉൽപന്നത്തിെൻറ കേടുപാടുകൾ, സേവനത്തിലെ പോരായ്മ എന്നിവ സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനും പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. മൊബൈലിൽ വിളി മുറിഞ്ഞുപോകുന്നത്, വൈദ്യുതി മുടക്കം എന്നിവക്കും പിഴ നൽകേണ്ടിവരുന്ന വ്യവസ്ഥ നിയമത്തിൽ വേണമെന്ന് ബി.ജെ.പിയിലെ രാജീവ് പ്രതാപ് റൂഡി അഭിപ്രായപ്പെട്ടു. ഉപയോക്താക്കളുടെ സ്വാതന്ത്ര്യവും അവകാശവും പരിമിതപ്പെടുത്തുന്നതാണ് നിയമനിർമാണമെന്ന് കോൺഗ്രസിലെ എം.കെ. വിഷ്ണുപ്രസാദ് കുറ്റപ്പെടുത്തി.
ബില്ലിനെ മുസ്ലിംലീഗിലെ ഇ.ടി. മുഹമ്മദ് ബഷീർ സ്വാഗതംചെയ്തു. സി.പി.എമ്മിലെ എ.എം. ആരിഫ് എതിർത്തു. ബിൽ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പഠനത്തിന് വിടണമെന്ന് ആരിഫ് ആവശ്യപ്പെട്ടു.
മെഡിക്കൽ ലോബിക്ക് കീഴടങ്ങി ആരോഗ്യമേഖലയെ ഉപഭോക്തൃ സംരക്ഷണ നിയമത്തിെൻറ പരിധിയിൽനിന്ന് ഒഴിവാക്കിയിരിക്കുകയാണെന്ന് എ.െഎ.എം.െഎ.എം നേതാവ് അസദുദ്ദീൻ ഉവൈസി കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഉപഭോക്തൃ തർക്കപരിഹാര കമീഷനുകളുടെ പ്രവർത്തനം സുഗമമാക്കാൻ കേന്ദ്ര ധനസഹായം ലഭ്യമാക്കണമെന്ന് എൻ.കെ. േപ്രമചന്ദ്രൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.