ഉപഭോക്തൃ നിയമ ഭേദഗതി ബിൽ സഭയിൽ
text_fieldsന്യൂഡൽഹി: 1986ലെ ഉപഭോക്തൃ സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്ന ബിൽ മന്ത്രി രാംവിലാസ് പാ സ്വാൻ തിങ്കളാഴ്ച സഭയിൽ അവതരിപ്പിച്ചു. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ഉപഭോക്തൃ നി യമ ഭേദഗതി ബിൽ 2018 എന്ന പേരിൽ ലോക്സഭ പാസാക്കിയിരുന്നു. എന്നാൽ, പ്രതിപക്ഷം ഭൂരിപക്ഷ മുള്ള രാജ്യസഭയിൽ ബിൽ പാസാക്കാൻ കേന്ദ്രത്തിനായില്ല. ഇതേ ബിൽ ഉപഭോക്തൃ നിയമ ഭേദഗതി ബിൽ 2019 എന്ന പേരിൽ വീണ്ടും അവതരിപ്പിക്കുകയായിരുന്നു.
അതോടൊപ്പം ആന്ധ്രപ്രദേശിൽ കേന്ദ്ര സർവകലാശാല, ട്രൈബൽ സർവകലാശാല എന്നിവ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർവകലാശാല ഭേദഗതി ബിൽ, പൊതുസ്ഥല ൈകയേറ്റ നിയമ ഭേദഗതി ബിൽ, ജാലിയന്‍വാലാ ബാഗ് ദേശീയ സ്മാരക ഭേദഗതി ബിൽ എന്നിവയും തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചു. ബ്രിട്ടീഷുകാർ മൂടിവെക്കാൻ ശ്രമിച്ചപ്പോൾ കോൺഗ്രസ് ആണ് ജാലിയൻവാലാ ബാഗ് കൂട്ടക്കൊല അന്വേഷണം നടത്താൻ മുൻകൈ എടുത്തതെന്ന് ബിൽ അവതരണം എതിർത്ത് കോൺഗ്രസ് എം.പി ശശി തരൂർ പറഞ്ഞു. ജാലിയൻവാലാ ബാഗ് നാഷനൽ ട്രസ്റ്റിൽനിന്ന് കോൺഗ്രസ് അധ്യക്ഷനെ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ല.
1951ല്‍ ഡോ. ബി.ആര്. അംബേദ്കര്‍ ഈ സഭയില്‍ െകാണ്ടുവന്ന ബിൽ അനുസരിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷനെ സമിതിയില്‍ ഉള്‍പ്പെടുത്തിയത്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിെൻറ രാഷ്ടീയലക്ഷ്യമാണ് ബില്ലിെൻറ രൂപത്തില്‍ അവതരിപ്പിച്ചതെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.