Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2023 6:23 AM GMT Updated On
date_range 19 Oct 2023 6:23 AM GMTഡാബർ ഇന്ത്യ ഉൽപ്പന്നങ്ങളുടെ ഉപയോഗം കാൻസറിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായെന്ന് യു.എസിലെയും കാനഡയിലെയും ഉപഭോക്താക്കൾ
text_fieldsbookmark_border
ന്യൂഡൽഹി: ഡാബർ ഇന്ത്യയുടെ ഉൽപ്പന്നങ്ങളുടെ ഉപയോഗം അണ്ഡാശയ അർബുദം, ഗർഭാശയ അർബുദം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമായെന്ന് ആരോപിച്ച് യു.എസിലും കാനഡയിലും ഉപഭോക്താക്കൾ കേസ് നൽകി.
എന്നാൽ, ആരോപണങ്ങൾ തെളിവില്ലാത്തതും അപൂർണ്ണമായ പഠനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കമ്പനി അറിയിച്ചു. ഉപഭോക്തൃ ഉൽപ്പന്ന സ്ഥാപനം, അതിന്റെ അനുബന്ധ സ്ഥാപനങ്ങൾ, നമസ്‌തേ ലബോറട്ടറീസ്, ഡെർമോവിവ സ്കിൻ എസൻഷ്യൽസ്, ഡാബർ ഇന്റർനാഷണൽ എന്നിവയുൾപ്പെടെ നിരവധി കമ്പനികൾക്കെതിരെ 5,400 കേസുകളാണ് ഇല്ലിനോയിസിലെ യു.എസ് ഡിസ്ട്രിക്റ്റ് കോടതിയിൽ ഉള്ളത്.
കേസ് പ്രതിരോധിക്കാൻ അഭിഭാഷകനെ നിയമിച്ചതായി കമ്പനി പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story