ശ്രീ ശ്രീ രവിശങ്കറിന് ഹരിത ട്രൈബ്യൂണലിെൻറ കോടതിയലക്ഷ്യ നോട്ടീസ്
text_fieldsന്യൂഡൽഹി: ആർട്ട് ഒാഫ് ലിവിങ്ങ് ആചാര്യൻ ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രൈബ്യൂണലിെൻറ കോടതിയലക്ഷ്യ നോട്ടീസ്. യമുനാ തീരത്തെ പരിസ്ഥിതി നാശത്തിന് ഹരിത ട്രൈബ്യൂണലും കേന്ദ്രസർക്കാറുമാണ് ഉത്തരവാദിയെന്ന ആരോപണത്തെ തുടർന്നാണ് രവിശങ്കറിന് ഹരിത ട്രൈബ്യൂണൽ നോട്ടീസ് അയച്ചത്. കേസിൽ അടുത്ത വാദം നടക്കുന്ന മെയ് ഒമ്പതിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് ഹരിത ട്രൈബ്യൂണൽ ചെയർമാൻ സ്വതന്തർ കുമാറാണ് നോട്ടീസ് നൽകിയത്.
ആർട്ട് ഒാഫ് ലിവിങ്ങ് സ്ഥാപകനെതിരെ നടപടി ആവശ്യപ്പെട്ട് ആക്ടിവിസ്റ്റായ മനോജ് മിശ്ര നൽകിയ ഹർജിയെ തുടർന്നാണ് രവിശങ്കറിന് നോട്ടീസ് അയച്ചത്. സ്വതന്ത്ര നിയമവാഴ്ചക്ക് മേലുള്ള കടന്നുകയറ്റമാണ് രവിശങ്കറിെൻറ പരാമർശങ്ങൾ എന്ന് ഹർജയിൽ പരാതിക്കാരൻ ആരോപിച്ചിരുന്നു.
ആർട്ട് ഒാഫ് ലിവിങ്ങാണ് യമുനാ തീരത്ത് ലോക സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചിരുന്നത്. സമ്മേളനംയമുനാ തീരത്തെ നശിപ്പിച്ചതിനാൽ അഞ്ചു കോടി രൂപ പിഴ അടക്കാൻ ഹരിത ട്രൈബ്യൂണൽ ആർട്ട് ഒാഫ് ലിവിങ്ങിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പരിപാടിക്ക് അനുമതി നൽകിയ കേന്ദ്ര സർക്കാറും ഹരിത ട്രൈബ്യൂണലുമാണ് പരിസ്ഥിതി നാശത്തിന് ഉത്തരവാദികളെന്ന നിലപാടിലാണ് രവിശങ്കർ. യമുന അത്രമാത്രം പരിശുദ്ധമായിരുന്നെങ്കിൽ പരിപാടിക്ക് ഹരിത ട്രൈബ്യൂണലും സർക്കാറും ആദ്യം അനുമതി നൽകരുതായിരുന്നെന്നും രവിശങ്കർ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.