Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോടതിയലക്ഷ്യ വിധി:...

കോടതിയലക്ഷ്യ വിധി: പുനഃപരിശോധന ഹരജി നൽകി പ്രശാന്ത്​ ഭൂഷൺ

text_fields
bookmark_border
കോടതിയലക്ഷ്യ വിധി: പുനഃപരിശോധന ഹരജി നൽകി പ്രശാന്ത്​ ഭൂഷൺ
cancel

ന്യൂഡൽഹി: കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട ഒരു രൂപ പിഴ വിധിച്ച സുപ്രീംകോടതി ഉത്തരവധിനെതിരെ പുനഃപരിശോധന ഹരജി നൽകി മുതിർന്ന അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ. പിഴത്തുക അടച്ചാൽ വിധി അംഗീകരിക്കുന്നതായി അർഥമില്ലെന്നും പ്രശാന്ത്​ ഭൂഷൺ പറഞ്ഞു.

ചീഫ്​ ജസ്​റ്റിസ്​ ഉൾപ്പെടെ ജഡ്​ജിമാർക്കെതിരെ ട്വീറ്റുകളിലൂടെ പ്രശാന്ത്​ ഭൂഷ​ൺ നടത്തിയ വിമർശനമാണ്​ കേസിന്​ ആധാരം. ഒരു രൂപ പിഴയോ അല്ലെങ്കിൽ മൂന്നു മാസം തടവോ ആയിരുന്നു പ്രശാന്ത്​ ഭൂഷന്​ ശിക്ഷ. സെപ്​റ്റംബർ 15നകം പിഴ അടക്കണമെന്നും വിധിയിൽ വ്യക്തമാക്കിയിരുന്നു.

'പിഴ അടച്ചതുകൊണ്ട്​ വിധി അംഗീകരിക്കുന്നതായി അർഥമില്ല. അവഹേളന കേസിലെ വിധിക്കെതിരെ അപ്പീലുമായി മുന്നോട്ടുപോകും. അതിനായി റിട്ട്​ ഹരജി നൽകി' പ്രശാന്ത്​ ഭൂഷൺ മാധ്യമങ്ങളോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prashant BhushanContempt of courtsupreme court
News Summary - Contempt of court case Prashant Bhushan files review petition in Supreme Court
Next Story