കോടതിയലക്ഷ്യ പരാമർശം; മന്ത്രി സമീർ അഹ്മദ് ഖാനെതിരെ നടപടിക്ക് കർണാടക ഗവർണറുടെ നിർദേശം
text_fieldsബംഗളൂരു: കോടതിയലക്ഷ്യ പ്രസ്താവന നടത്തിയെന്ന പരാതിയിൽ മന്ത്രി ബി. സെഡ്.സമീർ അഹ്മദ് ഖാനെതിരെ നടപടിയെടുക്കാൻ കർണാടക ഗവർണർ താവർചന്ദ് ഗെഹ്ലോട് തിങ്കളാഴ്ച അഡ്വക്കറ്റ് ജനറലിനോട് ആവശ്യപ്പെട്ടു. മുഡ ഭൂമി ഇടപാടിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ കേസെടുക്കാൻ അനുമതി നൽകിയ കർണാടക ഹൈകോടതി വിധിയെ ‘രാഷ്ട്രീയ വിധി പ്രസ്താവം’ എന്ന് സമീർ അഹ്മദ് ഖാൻ ആക്ഷേപിച്ചിരുന്നു. ഇത് കോടതിയലക്ഷ്യമാണെന്നും മന്ത്രിക്കെതിരെ നടപടിക്ക് അഡ്വക്കറ്റ് ജനറലിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 21ന് ടി.ജെ. അബ്രഹാം ഗവർണറെ സന്ദർശിച്ച് കത്ത് നൽകിയിരുന്നു.
ഇതേത്തുടർന്നാണ് ഗവർണറുടെ നടപടി. അതേസമയം ആ പരാമർശം തനിക്ക് സംഭവിച്ച നാക്കുപിഴയായിരുന്നെന്ന് മന്ത്രി സമീർ അഹ്മദ് ഖാൻ ചന്നപട്ടണയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പിറ്റേദിവസം തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.