കരാർ കൃഷി നടപ്പാക്കാനാവില്ലെന്ന് കേരളം
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച കരാർ കൃഷിരീതി നടപ്പാക്കാനാവില്ലെന്നും ഇത് വൻകിട കോർപറേറ്റുകൾ കാർഷികരംഗം കൈയടക്കുന്നതിനും നിയന്ത്രിക്കുന്നതിനും ക ാരണമാകുമെന്നും കേരളം. കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ നേരിടുന്നതിന് പ്ര ത്യേക പാക്കേജ് ആവശ്യമാണെന്നും കേന്ദ്രം വിളിച്ചുചേർത്ത സംസ്ഥാന കൃഷിമന്ത്രിമാരുടെ യോഗത്തിൽ വി.എസ്. സുനിൽ കുമാർ പറഞ്ഞു.
കാലാവസ്ഥ വ്യതിയാനം ഏറ്റവും അധികം ബാധിക്കുന്നത് കർഷകരെയാണ്. കഴിഞ്ഞ മൂന്നു വർഷമായി തുടർച്ചയായി ഇതിെൻറ പ്രശ്നങ്ങൾ കേരളം അനുഭവിക്കുന്നു. 2016ൽ വരൾച്ച ആയിരുന്നെങ്കിൽ 2017ൽ ഓഖി കൊടുങ്കാറ്റും 2018ൽ മഹാപ്രളയവും കേരളത്തെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക, സ്വർണ വായ്പകളുടെ പ്രയോജനം പൂർണമായും കർഷകർക്കുതന്നെ ലഭിക്കുന്നതിനും അനർഹരെ ഒഴിവാക്കുന്നതിനും കിസാൻ ക്രെഡിറ്റ് കാർഡ് മുഖേനമാത്രം അർഹരെ തിരഞ്ഞെടുക്കുക, കർഷകർക്കുള്ള ഈടില്ലാത്ത വായ്പപരിധി 3.25 ലക്ഷമായി ഉയർത്തുക, കാർഷിക വരുമാനത്തിൽ ജീവിക്കുന്ന കർഷകർ എടുക്കുന്ന വിവാഹ, വിദ്യാഭ്യാസ വായ്പകളും കാർഷിക വായ്പകളായി പരിഗണിക്കുക, നാണ്യവിളകളുടെ ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക പരിഗണന നൽകുക, വിവിധ സംസ്ഥാനങ്ങളിലെ കൃഷിച്ചെലവുകൾ വ്യത്യസ്തമായതിനാൽ ഏകീകൃത മിനിമം താങ്ങുവില സംസ്ഥാനങ്ങൾക്ക് സഹായകരമല്ല.
ഇവ സംസ്ഥാനങ്ങളിലെ കൃഷിച്ചെലവിന് ആനുപാതികമായി നിശ്ചയിക്കുക, പ്രധാനമന്ത്രി ഫസൽ ബിമ യോജനയിൽ ഇൻഷുറൻസ് ചെയ്യപ്പെടുന്ന വിളകളിൽ വാഴകൃഷി ഉൾപ്പെടുത്തുക, വെള്ളം കയറിയും ഓരുവെള്ളം കയറിയും നശിക്കുന്ന വിളകൾക്കും ഈ പദ്ധതിയിൽ ഇൻഷുറൻസ് നൽകുക തുടങ്ങിയ ആവശ്യങ്ങളും മന്ത്രി വി.എസ്. സുനിൽ കുമാർ യോഗത്തിൽ ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.