കമ്പനി കരാർ തൊഴിലാളിക്ക് പി.എഫ് ആനുകൂല്യത്തിന് അർഹത –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഒരു കമ്പനിയിൽ നിന്ന് പ്രത്യക്ഷമായോ പരോക്ഷമായോ വേതനം കൈപ്പറ്റിയിട്ടു ള്ള കരാർ തൊഴിലാളികൾക്ക് പ്രോവിഡൻറ് ഫണ്ട് ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് സുപ്രീംകോടതി.
പവൻഹാൻസ് ലിമിറ്റഡുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസുമാര ായ യു.യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ വിധി. കമ്പനിയിൽ കേന്ദ്രസർക്കാറിന് 51 ശതമാനം ഓഹരിയുണ്ട്. എണ്ണ-പ്രകൃതിവാതക കമ്പനിക്കാണ് ബാക്കി 49 ശതമാനം.
അതിലെ ട്രേഡ് യൂനിയൻ അംഗങ്ങൾക്ക് ഇ.പി.എഫ് നിയമപ്രകാരം ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് ഹൈകോടതി വിധിച്ചിരുന്നു. ഇതിനെതിരെ കമ്പനി നൽകിയ അപ്പീലിന്മേലാണ് സുപ്രീംകോടതി വിധി. കമ്പനി ഇ.പി.എഫ് നിയമത്തിെൻറ പരിധിയിൽവരുന്നില്ലെന്നായിരുന്നു കമ്പനിയുടെ വാദം.
അങ്ങനെ ഇളവുവേണമെങ്കിൽ കേന്ദ്രസർക്കാറിെൻറ പൂർണ ഉടമസ്ഥതയിലായിരിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. അതല്ലെങ്കിൽ പങ്കാളിത്ത പി.എഫോ വയോജന പെൻഷൻ പദ്ധതിയോ ഉണ്ടായിരിക്കണം. അല്ലാത്തവക്ക് ഇ.പി.എഫ് നിയമവ്യവസ്ഥയിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ കഴിയില്ല -കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.