വെള്ളിയാഴ്ച നിയന്ത്രണം നീക്കി; സാധാരണനിലയിലാവാതെ കശ്മീർ
text_fieldsശ്രീനഗർ: കശ്മീരിലെ ശ്രീനഗറിൽ വെള്ളിയാഴ്ചകളിലെ നിയന്ത്രണങ്ങൾ നീക്കി. സൗറ പൊലീ സ് സ്റ്റേഷൻ പരിധിയിലെ അൻജാർ മേഖലയിലും നൗഹട്ടയിലെ ജാമിഅ മസ്ജിദ് പ്രദേശങ്ങള ിലുമായിരുന്നു ജുമുഅ നമസ്കാരം നടക്കുന്ന വെള്ളിയാഴ്ച പ്രതിഷേധമുണ്ടാകുമെന്ന് ഭ യന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
എന്നാൽ, സമാധാനപരമായാണ് വെള്ളിയാഴ്ച കടന്നുപോയത്. അതേസമയം കശ്മീരിലെ ഗ്രാൻഡ് മോസ്കിൽ രണ്ട് മാസമായി നമസ്കാരത്തിന് അനുവാദം നൽകിയിട്ടില്ല.നിയന്ത്രണങ്ങൾ നീക്കിയിട്ടും ഫോൺബന്ധം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടും കശ്മീരിലെ ജീവിതം സാധാരണ ഗതിയിലായിട്ടില്ല. പ്രത്യേക പദവി റദ്ദാക്കിയ ശേഷം തുടർച്ചയായി 76ാം ദിവസവും ജനജീവിതം സ്തംഭിച്ചു. ലാൽ ചൗക് ഉൾപ്പെടെ പ്രധാന വ്യാപാര മേഖലകളിൽ രാവിലെ ചില മണിക്കൂറുകൾ മാത്രമാണ് കടകൾ തുറക്കുന്നത്. ബിസിനസ് സ്ഥാപനങ്ങൾ പലതും അടഞ്ഞുതന്നെയാണ്. ദീർഘദൂര ഓട്ടോകൾ അപൂർവമായി മാത്രമേ സർവിസ് നടത്തുന്നുള്ളൂ.
സ്വകാര്യവാഹനങ്ങൾ തടസ്സമില്ലാതെ ഓടുന്നുണ്ട്. പോസ്റ്റ് പെയ്ഡ് മൊബൈൽ സർവിസുകൾ പുനഃസ്ഥാപിച്ചെങ്കിലും എസ്.എം.എസ് സംവിധാനം പുനഃസ്ഥാപിച്ചിട്ടില്ല. സ്കൂളുകളും കോളജുകളും തുറന്നിട്ടുണ്ടെങ്കിലും വിദ്യാർഥികളെത്തുന്നില്ലെന്നാണ് അധ്യാപകരുടെ പരാതി. വിവിധ കുറ്റങ്ങൾ ചുമത്തി തടവിലാക്കിയ രാഷ്ട്രീയനേതാക്കളെ ഇനിയും വിട്ടയച്ചിട്ടില്ല. തടവുകാരിൽ പലരെയും മറ്റു സംസ്ഥാനങ്ങളിലെ ജയിലുകളിലേക്ക് മാറ്റിയിട്ടുമുണ്ട്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.