വിവാദ ഡ്രസ് കോഡ്; യൂനിയന്‍ ബാങ്ക് ഉത്തരവ് പിൻവലിച്ചു
text_fieldsനവരാത്രി ദിവസങ്ങളില്‍ ജീവനക്കാർക്ക് ഡ്രസ് കോഡ് നിർബന്ധമാക്കിയ ഉത്തരവ് യൂനിയന്‍ ബാങ്ക് പിൻവലിച്ചു. ജനറൽ മാനേജർ ഇറക്കിയ സർക്കുലറാണ് വിവാദമായതിനെ തുടർന്ന് പിൻവലിച്ചത്.
ഒക്ടോബർ ഏഴ് മുതല്‍ 15 വരെ പ്രത്യേക ഡ്രസ് കോഡ് അനുസരിച്ച് വസ്ത്രം ധരിക്കണമെന്നായിരുന്നു ഉത്തരവ്.
ഡ്രസ് കോഡ് പാലിച്ചില്ലെങ്കില്‍ 200 രൂപ പിഴയൊടുക്കേണ്ടിവരും.എല്ലാ ദിവസവും ഗ്രൂപ്പ് ഫോട്ടോ എടുക്കണമെന്നും നിർദേശം ഉണ്ട്.ഒക്ടോബർ ഏഴ് -വ്യാഴാഴ്ച -മഞ്ഞ, വെള്ളി- പച്ച, ശനി- ഗ്രേ, ഞായർ- ഓറഞ്ച്, തിങ്കൾ -വെള്ള, ചൊവ്വ-ചുവപ്പ്, ബുധൻ -നീല, വ്യാഴം -പിങ്ക്, വെള്ളി - പർപ്പ്ൾ കളറുകളിലുള്ള വസ്ത്രമാണ് 15 വരെ ധരിക്കേണ്ടത് എന്നായിരുന്നു ഉത്തരവ്.
ബാങ്ക് അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി ജീവനക്കാർ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.