ഡയാനയുമായി വിവാദ അഭിമുഖം നടത്തിയ മാധ്യമപ്രവർത്തകൻ ബി.ബി.സി വിട്ടു
text_fieldsലണ്ടൻ: 1995ൽ ഡയാന രാജകുമാരിയുടെ വിവാദ അഭിമുഖം സംഘടിപ്പിച്ച ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ മാർട്ടിൻ ബഷീർ ബി.ബി.സി വിട്ടു. ബി.ബി.സിയിൽ റിലീജിയൻ എഡിറ്ററായിരുന്നു അദ്ദേഹം.
ബി.ബി.സിയുടെ റിലീജിയൻ എഡിറ്റർ സ്ഥാനത്തുനിന്ന് മാർട്ടിൻ ബഷീൻ രാജിവെച്ച് കമ്പനിയിൽനിന്ന് പുറത്തുപോകുകയാണെന്ന് ബി.ബി.സി ന്യൂസ് ഡെപ്യൂട്ടി ഡയറക്ടർ ജൊനാഥൻ മൺറോ പറഞ്ഞു. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിയെന്നാണ് വിവരം.
ഡയാന രാജകുമാരിയുടെ അഭിമുഖം ബ്രിട്ടീഷ് രാജകുടുംബത്തിന് ഇടിത്തീയായിരുന്നു. ചാൾസ് ചാജകുമാരനുമായുള്ള വിവാഹ ബന്ധത്തിലെ അസ്വാരസ്യങ്ങളാണ് ഡയാന പങ്കുവെച്ചത്. മുൻ സുപ്രീംകോടതി ജഡ്ജി ജോൺ ഡൈസന്‍റെ നേതൃത്വത്തിൽ അഭിമുഖം എങ്ങനെ ലഭിച്ചുവെന്നതിനെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തിയിരുന്നു. ബി.ബി.സിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ചാൾസിന്‍റെ സഹോദരൻ സ്പെൻസറുടെ അഭ്യർഥന പ്രകാരമായിരുന്നു അന്വേഷണം. തെറ്റായ വിവരങ്ങൾ കാണിച്ചാണ് അഭിലമുഖത്തിന് ഡയാനയെ പ്രേരിപ്പിച്ചതെന്നായിരുന്നു സ്പെൻസറിന്റെ ആരോപണം.
1995ൽ പുറത്തുവിട്ട ഡയാനയുടെ അഭിമുഖത്തിന് 22.8 മില്ല്യൺ കാഴ്ചക്കാരാണുണ്ടായിരുന്നത്. എന്‍റെ വിവാഹത്തിൽ മൂന്നുപേരുണ്ട് എന്ന ഡയാനയുടെ വാചകം പിന്നീട് പ്രശസ്തമായിരുന്നു. ചാൾസ് രാജകുമാരനെയും കാമുകി കാമില പാർക്കർ ബൗൾസ് പിന്നെ ഡയാനയെയും ഉദ്ദേശിച്ചായിരുന്നു ആ വാചകം. അഭിമുഖം പുറത്തുവന്ന് ഒരു വർഷത്തിന് ശേഷം 1996ൽ ഡയാനയും ചാൾസും വേർപിരിഞ്ഞു. ഒരു വർഷത്തിന് ശേഷം കാറപകടത്തിൽ ഡയാന െകാല്ലപ്പെട്ടു.
ഡയാനയെ തെറ്റിദ്ധരിപ്പിച്ചാണ് അഭിമുഖത്തിൽ പെങ്കടുപ്പിച്ചു എന്നതിന് പുറമെ കൊട്ടാരത്തിലെ ജോലിക്കാർക്ക് ചാരപ്പണി നടത്താൻ കൈക്കൂലി കൊടുത്തുവെന്നുമുള്ള ആരോപണങ്ങൾ പുറത്തുവന്നിരുന്നു. ബഷീറിനെതിരെ കുറ്റാരോപണങ്ങൾ വന്നിട്ടും ബി.ബി.സി മൗനം പാലിച്ചുവെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കുറച്ചുകാലമായി ബഷീർ ജോലിയിൽ പ്രവേശിച്ചിരുന്നില്ല. ഇദ്ദേഹത്തിന് കോവിഡ് ബാധിക്കുകയും മാസങ്ങൾക്ക് മുമ്പ് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.