വിവാദ പ്രസ്താവന: കൃഷിമന്ത്രിയെ കർഷകർ തടഞ്ഞു
text_fieldsബംഗളൂരു: കർഷകർെക്കതിരായ വിവാദ പ്രസ്താവനയിൽ പ്രതിഷേധിച്ച് കർണാടക കൃഷിമന്ത്രിയെ കർഷകർ തടഞ്ഞു. മൈസൂരു ജലദർശിനിയിലായിരുന്നു സംഭവം.
സർക്കാറിെൻറ നയങ്ങൾകൊണ്ട് ആരും ആത്മഹത്യ ചെയ്യുന്നില്ലെന്നും മാനസിക ദൗർബല്യങ്ങളുള്ള കർഷകരാണ് ആത്മഹത്യചെയ്യുന്നതെന്നുമായിരുന്നു കഴിഞ്ഞദിവസം മന്ത്രിയുടെ പ്രസ്താവന.
'കച്ചവടക്കാരടക്കം എല്ലാവരും ആത്മഹത്യ ചെയ്യുന്നു. 'സർക്കാറിെൻറ കാർഷിക നയങ്ങൾെകാണ്ട് ആരും ആത്മഹത്യചെയ്യുന്നില്ല. മാനസിക ദൗർബല്യങ്ങളുള്ളവർ മാത്രമാണ് അത് ചെയ്യുന്നത്. നിങ്ങൾ ആത്മഹത്യ ചെയ്ത കർഷകെൻറ വീട്ടിൽ പോയി ആശ്വസിപ്പിച്ചതുകൊണ്ട് ആത്മഹത്യ നിലക്കില്ല. വെള്ളത്തിൽ വീണാൽ നമ്മൾ നീന്തി രക്ഷപ്പെടണം. ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കളാണ്. തങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ കർഷകർ തയാറാവണം' ഇങ്ങനെയായിരുന്നു കഴിഞ്ഞദിവസം മന്ത്രി നടത്തിയ പ്രസ്താവന.
ഇന്നലെ മന്ത്രി മൈസൂരുവിലെത്തിയതറിഞ്ഞ് കർഷക സംഘടനയായ രാജ്യ റൈത്ത സംഘയുടെ പ്രാദേശിക നേതാവ് ബസവരാജുവാണ് മറ്റു കർഷകർെക്കാപ്പം മന്ത്രിയെ തടഞ്ഞ് ചോദ്യംചെയ്തത്. 'നിങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെങ്കിൽ ഭരണം സുഗമമാക്കണം. ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്നതുകൊണ്ട് സർക്കാർ എന്താണ് ഉദ്ദേശിക്കുന്നത്? - ബസവരാജു മന്ത്രിയോട് ചോദിച്ചു. ഇതോടെ അയാളുടെ പേര് ചോദിച്ച മന്ത്രി, ഇത്തരത്തിൽ സംസാരിക്കരുതെന്നും എല്ലാ വകുപ്പിനും അതിേൻറതായ ജോലിയുണ്ടെന്നും പറഞ്ഞു.
ഇതോടെ ക്ഷുഭിതനായ ബസവരാജു 'ഞങ്ങൾ സംസാരിച്ചാലെന്താ...നിങ്ങൾ മന്ത്രിയല്ലേ...നിങ്ങൾക്ക് ഞങ്ങളുമായി ചർച്ച നടത്തിയാലെന്താ..? ' എന്ന് തിരിച്ചുചോദിച്ചു. പിന്നീട് ക്ഷുഭിതരായ കർഷകർ മുദ്രാവാക്യം വിളിച്ച് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.