കശ്മീർ ഭരണഘടന: അജിത് ഡോവലിെൻറ പരാമർശം വിവാദത്തിൽ
text_fieldsന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടനയെന്നത് വ്യതിചലനമാണെന്നും രാജ്യത്തിെൻറ പരമാധികാരത്തിൽ വെള്ളം ചേർക്കുകയോ വക്രീരിക്കുകയോ ചെയ്യരുതെന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിെൻറ പരാമർശം വിവാദത്തിൽ. ഇത് പരാമധികാര രാജ്യമെന്ന സങ്കൽപത്തിൽ നിന്നുള്ള വ്യതിചലനമാണെന്നും വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടില്ലാത്തതാണെന്നുമായിരുന്നു ഡോവലിെൻറ പ്രസ്താവന. വല്ലഭായ് പേട്ടലിെന കുറിച്ചുള്ള പുസ്തകത്തിെൻറ പ്രകാശന വേളയിലായിരുന്നു അദ്ദേഹത്തിെൻറ പരാമർശം.
പരമാധികാര രാഷ്ട്രത്തിൽ ജനങ്ങൾക്ക് സ്വാതന്ത്ര്യവും പരമാധികാരവും ഉറപ്പു നൽകുന്ന ഭരണഘടന എല്ലാവർക്കും ബാധകമാകണം. ജമ്മു കശ്മീരിനെ സംബന്ധിച്ചിടത്തോളം ഈ ഭരണഘടനക്ക് അംഗഭംഗം വന്നിരിക്കുകയാണ്. ജമ്മുകശ്മീരിൽ നിലവിലുള്ള പ്രത്യേക ഭരണഘടന ഇതിൽ നിന്നുള്ള വ്യതിചലനം തന്നെയാണെന്നും ഡോവൽ അഭിപ്രായപ്പെട്ടു.
വ്യത്യസ്ത നിയമങ്ങൾ നിലനിന്നിരുന്ന 560 നാട്ടുരാജ്യങ്ങളെ ലയിപ്പിച്ചാണ് ഇന്ത്യയും ഒരു ഭരണഘടനയുമുണ്ടായത്. സംയോജനം എന്നതുകൊണ്ട് കാര്യങ്ങള്‍ക്ക് അവസാനം ഉണ്ടായി എന്നും ഡോവൽ പിന്നീട് വിശദീകരിച്ചു.
ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 35 A യുടെ നിയമസാധുത പരിശോധനക്കണമെന്ന ഹരജി സുപ്രീംകോടതിയിൽ നിലനിൽക്കെയാണ് ഡോവലിെൻറ വിവാദ പ്രസ്താവന.
ഡോവലിെൻറ പരാമര്‍ശം കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി എടുക്കുന്നില്ലെങ്കിൽ അത് സർക്കാറിെൻറ നിലപാടായി കണക്കാവുന്നതാണെന്നും കേന്ദ്രം രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും നാഷണൽ കോൺഫറൻസ് നേതാവ് മുസ്തഫ കമാൽ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.