പുൽവാമയിലേത് അപകടമെന്ന് ദിഗ് വിജയ് സിങ്; മറുപടിയുമായി വി.കെ സിങ്
text_fieldsന്യൂഡൽഹി: പുൽവാമയിലേത് 'അപകടമെ'ന്ന് വിശേഷിപ്പിച്ച കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിന് മറുപടിയുമായി കേന്ദ്ര മ ന്ത്രി വി.കെ സിങ്.
ഭീകരാക്രമണം അപകടമെന്ന് വിശേഷിപ്പിച്ച് രാഷ്ട്രീയവത്കരിക്കുന്നത് രാജ്യത്തിന് ഗുണകരമല്ല. രാജീവ് ഗാന്ധി വധം അപകടമെന്നാണോ ദിഗ് വിജയ് സിങ് വിശേഷിപ്പിക്കുകയെന്നും വി.കെ സിങ് ട്വിറ്ററിലൂടെ ചോദിച്ചു.
രാജ്യത്തിനായി സേവനമനുഷ്ഠിക്കുന്ന സൈനികരുടെ കരുത്ത് ഇത്തരം പരാമർശങ്ങളിലൂടെ ഇല്ലാതാക്കരുതെന്നും അദ്ദേഹം കുറിച്ചു.
ട്വിറ്ററിലാണ് ദിഗ് വിജയ് പുൽവാമ ഭീകരാക്രമണത്തിൽ വിവാദ പരാമർശം നടത്തിയത്. പുൽവാമ അപകടം, ബാലാകോട്ട് വ്യോമാക്രണത്തെയും കുറിച്ച് വിദേശ മാധ്യമങ്ങൾ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാറാണ് മറുപടി പറയേണ്ടതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് വിവാദമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.