ബ്രിജ്ഭൂഷനൊപ്പം സെൽഫിയെടുക്കുന്നതിനെ ചൊല്ലി തർക്കം; അനുയായികൾ തമ്മിൽ ഏറ്റുമുട്ടി
text_fieldsഗുസ്തി താരങ്ങളെ പീഡനത്തിനിരയാക്കിയെന്ന കേസിൽ പ്രതിയായ റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ് മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയില്‍ സെൽഫിയെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കം കല്ലേറിലും ഏറ്റുമുട്ടലിലും കലാശിച്ചു. യു.പി.യിലെ ഗോണ്ടയിലാണ് സംഭവം. ഗ്രാമമുഖ്യന്റെ ആളുകളും അദ്ദേഹത്തോട് വിയോജിപ്പുള്ളവരും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. സംഘർഷത്തിൽ ബ്രിജ്ഭൂഷൺ പരിക്കില്ലാതെ രക്ഷപ്പെട്ടു. കല്ലേറിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബി.ജെ.പി.യുടെ മഹാ സമ്പര്‍ക്ക് അഭിയാന്റെ ഭാഗമായി കൈസര്‍ഗഞ്ചിലെ കത്ര നിയമസഭാ മണ്ഡലത്തില്‍ പാര്‍ട്ടി ന്യൂനപക്ഷ വിഭാഗം നടത്തിയ പരിപാടിക്കിടെയാണ് തര്‍ക്കമുണ്ടായത്. പരിപാടിയില്‍ മണ്ഡലം എം.പി ബ്രിജ്ഭൂഷണ്‍ ആയിരുന്നു മുഖ്യാതിഥി. ബ്രിജ്ഭൂഷന്റെ അനുയായികളായ ഇരു വിഭാഗവും തമ്മില്‍ അദ്ദേഹത്തിനൊപ്പം സെല്‍ഫിയെടുക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്. ഇത് പിന്നീട് ടാങ്കറില്‍നിന്നുള്ള കുടിവെള്ളം പാഴാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലേക്ക് വഴിമാറുകയായിരുന്നു.
പ്രദേശത്തെ ഗ്രാമമുഖ്യനായ ഫക്രുവും മുന്‍ ഗ്രാമമുഖ്യനായ ആഫത്തും തമ്മില്‍ നേരത്തെ തന്നെ അസ്വാരസ്യം നിലനിന്നിരുന്നു. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.