അത്താഴവിരുന്നിന് ഖലിസ്ഥാൻ തീവ്രവാദി, വിവാദമായപ്പോൾ ക്ഷണം റദ്ദാക്കി
text_fieldsന്യൂഡൽഹി: ഇന്ത്യൻ സന്ദർശനത്തിനെത്തിയ കേനഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂേഡായെ ‘ഖലിസ്ഥാൻ ബാധ’ വിടാതെ പിന്തുടരുന്നു. ഡൽഹിയിൽ ട്രൂഡോയുടെ അത്താഴവിരുന്നിന് ഖലിസ്ഥാൻ തീവ്രവാദിയെ ക്ഷണിച്ച് കനേഡിയൻ ഹൈകമീഷണർ പുലിവാലുപിടിച്ചു. വിവാദമായപ്പോൾ, ക്ഷണം റദ്ദാക്കി. കനേഡിയൻ ഹൈകമീഷണർ നദീർ പേട്ടലാണ് ട്രൂേഡായുടെ ബഹുമാനാർഥം വ്യാഴാഴ്ച ഡൽഹിയിൽ അത്താഴവിരുന്ന് നടത്തിയത്. 1986ൽ പഞ്ചാബ് മന്ത്രിയായിരുന്ന മാൽകിയത് സിങ് സിദ്ദുവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിച്ച ജസ്പാൽ അത്വാലിനെയും വിരുന്നിന് ക്ഷണിച്ചിരുന്നു.
ട്രൂഡോയുടെ ഖലിസ്ഥാൻ അനുകൂല നിലപാടിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അടക്കമുള്ളവർ കടുത്ത വിമർശനമഴിച്ചുവിട്ട സാഹചര്യത്തിൽ, അത്വാലിെൻറ ക്ഷണം വിവാദമായി. ഇതേ ഹതുടർന്ന് ഹൈകമീഷണർ ക്ഷണം റദ്ദാക്കുകയായിരുന്നു. ഇത്തരമൊരു വ്യക്തിയെ ക്ഷണിക്കാൻ പാടില്ലായിരുന്നുവെന്നും വിവരമറിഞ്ഞയുടൻ ക്ഷണം റദ്ദാക്കിയതായും ജസ്റ്റിൻ ട്രൂേഡാ പറഞ്ഞു. ചൊവ്വാഴ്ച മുംബൈയിൽ ട്രൂഡോയുടെ ചടങ്ങിൽ ജസ്പാൽ അത്വാലേ പെങ്കടുക്കുകയും ട്രൂഡോയുടെ ഭാര്യ സോഫിക്കും കനേഡിയൻ മന്ത്രിക്കും ഒപ്പം ഫോേട്ടാക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു. ഖലിസ്ഥാൻ തീവ്രവാദിയെ പരിപാടിയിൽ പെങ്കടുപ്പിച്ച കാര്യം വ്യാഴാഴ്ച രാവിലെ ഡൽഹി വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകർ ട്രൂഡോേയാട് ചോദിച്ചപ്പോൾ അദ്ദേഹം മൗനം പാലിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം, അമരീന്ദർ സിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ, ഇന്ത്യയിലെ വിഘടനവാദത്തെ ഒരുതരത്തിലും പിന്തുണക്കില്ലെന്ന് ട്രൂഡോ പറഞ്ഞിരുന്നു.
കാനഡയിലുള്ള ജസ്പാൽ അത്വാലിന് ഇന്ത്യയിലെത്താൻ എങ്ങനെ വിസ ലഭിച്ചുവെന്ന കാര്യം അന്വേഷിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു. നിരോധിത സംഘടനയായ അന്താരാഷ്ട്ര സിഖ് യൂത്ത് ഫെഡറേഷൻ പ്രവർത്തകനായ അത്വാലിന് കനേഡിയൻ പ്രധാനമന്ത്രിയുടെ വിരുന്നിന് ക്ഷണം ലഭിച്ചത് വിവാദമായ സാഹചര്യത്തിലാണ് വിശദീകരണം. അതിനിടെ, ജസ്പാൽ അത്വാൽ ആഭ്യന്തര മന്ത്രാലയത്തിെൻറ കൈവശമുള്ള സിഖ് തീവ്രവാദികളുടെ കരിമ്പട്ടികയിൽപെട്ട ആളല്ലെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.