വധശിക്ഷ ഒരിക്കലും നടപ്പാകില്ലെന്ന് പ്രതികളുടെ അഭിഭാഷകൻ പറഞ്ഞതായി നിർഭയയുടെ അമ്മ
text_fieldsന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷ ഒരിക്കലും നടപ്പാകില്ലെന്ന് പ്രതികളുടെ അഭിഭാഷകൻ തന്നോട് പറഞ്ഞതായി നിർഭയയുടെ അ മ്മ ആശ ദേവി. പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് കോടതി വീണ്ടും നീട്ടിയ വിധിയറിഞ്ഞ് അവർ കോടതിമുറ്റത്ത് പൊട്ടിക ്കരഞ്ഞു.
വധശിക്ഷ നടപ്പാക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോകുമെന്നാണ് പ്രതികളുടെ അഭിഭാഷകൻ എ.പി. സിങ് പറഞ്ഞത്. പ്രതീക്ഷകളെ തകർക്കുന്ന കോടതി വിധിയാണ് ഇന്നത്തേത്. എന്നാൽ, പ്രതികളെ തൂക്കിലേറ്റും വരെ താൻ പോരാടും -ആശ ദേവി പറഞ്ഞു.
പ്രതികളുടെ വധശിക്ഷ വൈകുന്നതിൽ രാഷ്ട്രീയ പാർട്ടികളെയും കേന്ദ്ര-സംസ്ഥാന സർക്കാറുകളെയും അവർ വിമർശിച്ചു. കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിട്ടും അത് നടപ്പാക്കാൻ പറ്റില്ലെങ്കിൽ എന്തിനാണ് നമുക്ക് ഇത്തരമൊരു നീതിന്യായ വ്യവസ്ഥ. എത്ര നിരാശപ്പെട്ടാലും കുറ്റവാളികൾക്ക് വധശിക്ഷ ലഭിക്കും വരെ താൻ പോരാടും -ആശ ദേവി പറഞ്ഞു.
നിർഭയ കേസിലെ നാല് പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, കേസിലെ പ്രതിയായ വിനയ്ശർമ്മയുടെ ദയാഹരജി രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിൽ പട്യാല ഹൗസ് കോടതി മരണവാറണ്ട് റദ്ദാക്കുകയായിരുന്നു.
ഇത് രണ്ടാം തവണയാണ് പ്രതികളുടെ വധശിക്ഷ നീട്ടിവെക്കുന്നത്. നേരത്തെ ജനുവരി 22ന് നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റാൻ നിശ്ചയിച്ചിരുന്നെങ്കിലും പ്രതികൾ ഹരജികളുമായി കോടതിയിലെത്തിയതോടെ മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.