ഇന്ത്യയിലെ പ്രമുഖർ കൊല്ലപ്പെട്ട ആകാശ അപകടങ്ങർ
text_fieldsഊട്ടിയിലെ കൂനൂരിൽ സൈനിക ഹെലികോപ്ടർ തകർന്ന് വീണ് പ്രഥമ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടെ 13 പേർ ദാരുണമായി കൊല്ലപ്പെട്ടതിന്‍റെ നടുക്കത്തിലാണ് രാജ്യം. ഇതിനു മുമ്പും രാജ്യത്തെ കണ്ണീരിലാഴ്ത്തിയ ഹെലികോപ്കടർ അപകടങ്ങൾ നടന്നിട്ടുണ്ട്. അവയിൽ ചിലത്;
1973 മെയ് 30: ഇന്ദിര ഗാന്ധി ഉരുക്ക് മന്ത്രിയായിരുന്ന മോഹൻ കുമാരമംഗലം സഞ്ചരിച്ച ഇന്ത്യൻ എയർലൈൻസ് വിമാനം ന്യൂദൽഹി പാലം വിമാതാവളത്തിന് സമീപത്തുവെച്ച് തകർന്നു വീണു.അദ്ദേഹമുൾപ്പെടെ 48 പേർക്കാണ് അന്ന് ജീവഹാനി സംഭവിച്ചത്.
1980 ജൂൺ 23: ഇന്ദിര ഗാന്ധിയുടെ രാഷ്ട്രീയ പിൻഗാമിയാകേണ്ടിയിരുന്ന അവരുടെ ചെറിയ പുത്രൻ സഞ്ജയ് ഗാന്ധി ന്യൂദൽഹി സഫ്ദർജങ് എയർപോർട്ടിൽ നിന്നും സ്വയം പറത്തിയ ചെറുവിമാനം പറന്നുയർന്ന ഉടനെ തകർന്നു വീണ് കൊല്ലപ്പെട്ടു.
1994 ജൂലൈ 9: പഞ്ചാബ് ഗവർണറായിരുന്ന സുരേന്ദ്രനാഥും ഒൻപത് കുടുബാംഗങ്ങളും ചണ്ഡീഗഡിൽ നിന്നും കുളുവിലേക്ക് സഞ്ചരിച്ച പതിനാലുേപർക്ക് സഞ്ചരിക്കാവുന്ന ബീച്ച്ക്രാഫ്റ്റ് വിമാനം കനത്ത മഞ്ഞിൽപെട്ട് പൈലറ്റിന് ട്രാക്ക് കാണാൻ കഴിയാതെ ഹിമാചലിലെ കംറൂനാഗ് കുന്നിൽ ഇടിച്ചു തകരുകയായിരുന്നു.അപകടത്തിൽ 12 പേർ കൊല്ലെപട്ടു.
1997 നവംബർ 14: മുൻ കേന്ദ്ര പ്രതിരോധ മന്ത്രി എൻ.വി.എൻ.സോമുവും മൂന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടെ നാലുപേർ അരുണാചലിലെ തവാങിനു സമീപം ഹെലികോപ്റ്റർ മൂടൽ മഞ്ഞിൽ തകർന്ന് വീണ് കൊല്ലപ്പെട്ടു.രണ്ടു ദിവസത്തെ വടക്കു കിഴക്കൻ സൈനിക മേഖല സന്ദർശനത്തിനിറങ്ങിയതായിരുന്നു അദ്ദേഹവും സംഘവും.
2001 മെയ് 8: അരുണാചൽ വിദ്യാഭ്യാസ മന്ത്രി ദേര നാതുങ് ഉൾപ്പെടെ ആറു പേർ തവാങിൽ ഹെലികോപ്റ്റർ തകർന്ന് കൊല്ലപ്പെട്ടു. തവാങ്,കിഴക്കൻ കാമെൻങ് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾ സന്ദർശിക്കാനിറങ്ങിയതായിരുന്നു.
2001 സെപ്റ്റംബർ 30: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസിെൻറ കരുത്തുറ്റ നേതാവുമായിരുന്ന ഗ്വാളിയോർ രാജകുടുംബാംഗം മാധവ റാവു സിന്ധ്യയും അദ്ദേഹത്തിെൻറ പ്രൈവറ്റ് സെക്രട്ടറി,പത്രപ്രവർത്തകർ എന്നിവരും ഉൾപ്പെട്ട എട്ടങ്ങസംഘം സഞ്ചരിച്ച വിമാനം ഉത്തർ പ്രദേശിലെ മൈനിപൂരിൽ തകർന്ന് വീണ് എല്ലാവരും കൊല്ലപ്പെട്ടു.തെരഞ്ഞെടുപ്പു പ്രചാരണത്തിലായിരുന്നു സിന്ധ്യ.ഒരു ഞായറാഴ്ച വൈകുന്നേരമായിരുന്നു രാജ്യത്തെ ഞെട്ടിച്ച ആ ദുരന്തം.
2002 മാർച്ച് 3: മുൻ േലാകസഭാ സ്പീക്കർ ജി.എം.സി. ബാലയോഗി സഞ്ചരിച്ച ഹെലികോപ്റ്റർ ആന്ധ്രയിലെ വെസ്റ്റ് ഗോദാവരിയിൽ തകർന്ന് അദ്ദേഹവും പൈലറ്റും കൊല്ലപ്പെട്ടു. സ്വന്തം ഹെലികോപ്റ്ററിൽ ഹൈദരാബാദിലേക്കുള്ള യാത്രാമധ്യേ കോപ്റ്റർ തെങ്ങിലിടിച്ച് മൽസ്യം വളർത്തുന്ന കുളത്തിലേക്ക് വീഴുകയായിരുന്നു.
2004 ഏപ്രിൽ 17: പ്രശസ്ത തെന്നിന്ത്യൻ സിനിമ താരം സൗന്ദര്യ സഹോദരൻ അമർനാഥിനൊപ്പം കരിംനഗറിൽനിന്ന് ബംഗളൂരുവിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനിടെ ഹെലികോപ്ടർ തകർന്ന് വീണ് കൊല്ലപ്പെട്ടു.
2004 സെപ്റ്റംബർ 22: മേഘാലയ മന്ത്രി സി. സങ്മയും രണ്ട് എംപിമാരും ഉൾപ്പെടെ പത്തുപേർ മേഘാലയിൽ ഹെലികോപ്റ്റർ തകർന്ന് കൊല്ലപ്പെട്ടു.
2005 മാർച്ച് 31: ഹരിയാന മന്ത്രിമാരായ ഒ.പി. ജിൻഡാൽ,സുരേന്ദ്ര സിങ് ഉൾപ്പെടെ മൂന്നുപേർ ഒൗദ്യോഗിക യാത്രക്കിടെ ഉത്തർപ്രദേശിലെ സഹാറൻപൂരിൽ ഹെലികോപ്റ്റർ തകർന്ന് കൊല്ലപ്പെട്ടു. കോപ്റ്ററിെൻറ എഞ്ചിൻ തകരായിരുന്നു ദുരന്തത്തിനു കാരണം.
2009 സെപ്റ്റംബർ 2: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ. എസ്. രാജശേഖര റെഡ്ഡി ഉൾപ്പെടെ അഞ്ച് പേർ ചിറ്റൂർ ജില്ലയിലെ രുദ്രകോണ്ട നല്ലമലക്കാട്ടിൽഹെലികോപ്റ്റർ തകർന്നു കൊല്ലപ്പെട്ടു.ഹൈദരാബാദ് ബീഗംപേട്ടിൽ നിന്നും പൊങ്ങിയ കോപ്റ്റർ കാലത്ത് ഒൻപത് മണിയോടെ ടഡാറിൽ നിന്നും അപ്രത്യക്ഷമായി.മോശം കാലാവസ്ഥ കാരണം റൂട്ട് തെറ്റി പറത്തിയതാണ് ദുരന്തത്തിലെത്തിച്ചത്.
2011 ഏപ്രിൽ 30: അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ദോർജി ഖണഠു ഉൾപ്പെടെ അഞ്ചുപേർ മലമടക്കുകളിൽ ഹെലികോപ്റ്റർ തകർന്നു കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.