കുന്നൂർ ഹെലികോപ്ടർ ദുരന്തം: അന്വേഷണ നടപടികൾ ഊർജിതം
text_fieldsചെന്നൈ: സംയുക്ത സൈന്യാധിപൻ ജനറൽ ബിപിൻ റാവത് ഉൾപ്പെടെ 13 പേരുടെ മരണത്തിനു കാരണമായ കുന്നൂർ ഹെലികോപ്ടർ അപകടവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നു. മൂന്നാം ദിവസമായ ശനിയാഴ്ചയും പ്രത്യേകാന്വേഷണ സംഘത്തിെൻറ മേധാവി എയർ മാർഷൽ മാനവേന്ദർ സിങ്ങിെൻറ നേതൃത്വത്തിൽ കാട്ടേരിയിലെ നഞ്ചപ്പൻസത്രം കോളനിക്കരികിലെ അപകടസ്ഥലം സന്ദർശിച്ചു.
എസ്റ്റേറ്റ്-വനഭാഗങ്ങളുടെയും ജനവാസകേന്ദ്രങ്ങളുടെയും വിവരങ്ങളടങ്ങുന്ന ഭൂപടം തമിഴ്നാട് റവന്യൂ അധികൃതർ അന്വേഷണ സംഘത്തിന് കൈമാറി. കനത്ത മൂടൽമഞ്ഞിലേക്ക് പ്രവേശിച്ച ഹെലികോപ്ടറിെൻറ ദൃശ്യങ്ങൾ പകർത്തിയ വിഡിയോ ക്ലിപ്പിങ്ങിലെ സമയവും ഹെലികോപ്ടറിെൻറ കൺട്രോൾ റൂമുമായി ബന്ധം നഷ്ടപ്പെട്ട സമയവും താരതമ്യംചെയ്ത് റിപ്പോർട്ട് തയാറാക്കുന്നുണ്ട്. കുന്നൂരിലെ വെലിങ്ടൺ മദ്രാസ് റെജിമെൻറ് അധികൃതരും നീലഗിരി ജില്ല പൊലീസും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്.
കോളനിയിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ കണക്കെടുപ്പും സമീപത്ത് ഒഴിഞ്ഞുകിടക്കുന്ന ടൂറിസ്റ്റ് കോട്ടേജിൽ ഏറ്റവും അവസാനം താമസിച്ചവരുടെ വിവരങ്ങളും സംഭവസമയത്ത് പ്രദേശത്തെ വിവിധ മൊബൈൽ ഫോൺ ടവറുകൾക്കു കീഴിലുള്ള സെൽഫോൺ നമ്പറുകളുടെ പട്ടികയും ശേഖരിച്ചു. ഹെലികോപ്ടർ നിയന്ത്രണംവിട്ട് വൻ വൃക്ഷങ്ങൾക്കു മുകളിലാണ് പതിച്ചത്. മരങ്ങളുടെ ഉയരവും കണക്കാക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.