കോവിഡ്: ആശങ്ക ഏഴ് സംസ്ഥാനങ്ങളിലെ 60 ജില്ലകളിൽ -മോദി
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതൽ ആശങ്ക വിതക്കുന്നത് ഏഴ് സംസ്ഥാനങ്ങളിലെ 60 ജില്ലകളിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് ബാധ ഏറ്റവും രൂക്ഷമായി തുടരുന്ന ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
പരിശോധനകൾ വർധിപ്പിക്കുക, രോഗികളെ കണ്ടെത്തുക, ചികിൽസയും നിരീക്ഷണവും, ബോധവൽക്കരണം എന്നിവയാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗങ്ങളെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിമാർ ജില്ല, ബ്ലോക്ക്തല ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, തമിഴ്നാട്, പഞ്ചാബ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ 63 ശതമാനം ആക്ടീവ് കോവിഡ് കേസുകളും. ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ 65.5 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. രാജ്യത്തെ 77 ശതമാനം മരണങ്ങളും ഈ ഏഴ് സംസ്ഥാനങ്ങളിലാണ് റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.