Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊലീസുകാരനും ഭാര്യയും...

പൊലീസുകാരനും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ; കൊന്നത്​ പ്രായപൂർത്തിയാകാത്ത മകളും കാമുകനുമെന്ന് സംശയം

text_fields
bookmark_border
പൊലീസുകാരനും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ; കൊന്നത്​ പ്രായപൂർത്തിയാകാത്ത മകളും കാമുകനുമെന്ന് സംശയം
cancel

ഇന്ദോർ: സ്​പെഷൽ ആംഡ്​ ​പൊലീസിലെ കോൺസ്​റ്റബിളിനെയും ഭാര്യയെയും വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇവരുടെ പ്രായപൂർത്തിയാകാത്ത മകളെയും കാമുകനെയുമാണ്​ സംശയിക്കുന്നതെന്ന്​ പൊലീസ്​ വ്യക്​തമാക്കി.

ഇ​ന്ദോറിലെ എയറോ​േഡ്രാം പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ വ്യാഴാഴ്​ചയാണ്​ സംഭവം. ജ്യോതിപ്രസാദ്​ ശർമ്മ (45), ഭാര്യ നീലം (43) എന്നിവരാണ്​ കൊല്ലപ്പെട്ടത്​. മൂർച്ചയേറിയ ആയുധം കൊണ്ടാണ്​ കൊലപാതകം നടത്തിയിരിക്കുന്നത്​. ഇവരുടെ 17കാരിയായ മകളെയും കാമകനെയുമാണ്​ പൊലീസ്​ സംശയിക്കുന്നതെന്ന്​ എ.എസ്​.പി പ്രശാന്ത്​ ഛൗബേ പറഞ്ഞു. 'വീട്ടിനുള്ളിൽ നിന്ന്​ മാതാപിതാക്കളുടെ അലർച്ച കേൾക്കു​േമ്പാൾ മകൾ വീടിനുപുറത്ത്​ ചുറ്റിത്തിരിയുന്നത്​ കണ്ടിരുന്നതായി ​ അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്​.

അയൽവാസികളും ബന്ധുക്കളും ഇതേക്കുറിച്ച്​ ചോദിച്ചപ്പോൾ മാതാപിതാക്കൾ വഴക്കിടുകയാണെന്നാണ്​ മകൾ പറഞ്ഞത്​. ഇരട്ട കൊലപാതകത്തിന്​ ശേഷം മകളെയും കാമുകനെയും കാണാതായിട്ടുണ്ട്​. ഇതാണ്​ പൊലീസിന്​ സംശയത്തിനിടയാക്കിയത്​. ഇവർക്കായി പൊലീസ്​ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്​'- അദ്ദേഹം പറഞ്ഞു. ഒരുമാസം മുമ്പ്​ മകളുടെ കാമുകനുമായി ജ്യോതിപ്രസാദ്​ ശർമ്മ വഴക്കുണ്ടാക്കിയിരുന്നതായും എ.സി.പി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cop MurderIndore murder case
News Summary - Cop and wife killed; police suspects minor daughter and friend
Next Story