Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആയുധങ്ങളുമായി പൊലീസ്​...

ആയുധങ്ങളുമായി പൊലീസ്​ ഉദ്യോഗസ്​ഥൻ ഒളിച്ചോടി; കശ്​മീരിൽ ജാഗ്രത

text_fields
bookmark_border
ആയുധങ്ങളുമായി പൊലീസ്​ ഉദ്യോഗസ്​ഥൻ ഒളിച്ചോടി; കശ്​മീരിൽ ജാഗ്രത
cancel

ശ്രീനഗർ: ജമ്മു കശ്മീരിൽ പി.ഡി.പി എം.എൽ.എയുടെ സുരക്ഷാ സേനാംഗമായ സ്​പെഷ്യൽ പൊലീസ്​ ഒാഫീസർ 10 തോക്കുകളുമായി കടന്നുകളഞ്ഞു. എം.എൽ.എയുടെ ശ്രീനഗർ ജവഹർ നഗറിലുള്ള വീട്ടിൽ നിന്നാണ്​ ഇയാൾ ഒളിച്ചോടിയത്​. ആദിൽ ബഷീർ എന്ന ഉദ്യോഗസ്​ഥനെയാണ്​ കാണാതായത്​. അഞ്ച്​ എ.കെ 47നും നാല്​ ​െഎ.എൻ.എസ്​.എ.എസും ഒരു പിസ്​റ്റളുമാണ്​ ഇയാൾ കടത്തിയത്​.

വാചി നിയോജക മണ്ഡലത്തിലെ എം.എൽ.എയായ ​​െഎജാസ്​ അഹമ്മദ്​ മിറി​​​െൻറ വീട്ടിലെ ഗാർഡ്​ റൂമിൽ നിന്നാണ്​ ആയുധങ്ങളുമായി ഉദ്യോഗസ്​​ഥൻ കടന്നുകളഞ്ഞത്​. ഷോപിയാൻ ജില്ലക്കാരനാണ്​ ഇയാൾ. സംഭവത്തെ തുടർന്ന്​ കശ്​മീരിൽ ജാഗ്രതാ നിർദേശം നൽകി. പൊലീസ് ഉദ്യോഗസ്ഥനെ കുറിച്ച്​ വിവരം നൽകുന്നവർക്ക്​ പൊലീസ്​ രണ്ടു ലക്ഷം രൂപ പാരിതോഷികവും ​പ്രഖ്യാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirmalayalam newsCop Flees with WeaponsPDP MLA's ResidenceAlert in Kashmir
News Summary - Cop Flees with 10 Weapons - India news
Next Story