ആന്ധ്രയിൽ സ്റ്റേഷനകത്ത് പൊലീസുകാർക്ക് ജനക്കൂട്ടത്തിെൻറ മർദനം VIDEO
text_fieldsഹൈദരബാദ്: ആന്ധ്രപ്രദേശിൽ ജനക്കൂട്ടം സ്റ്റേഷൻ ആക്രമിച്ച് പൊലീസുകാരെ അടിച്ചു പരിക്കേൽപ്പിച്ചു. സബ് ഇൻസ്പെക്ടറടക്കം നാലു പൊലീസുകാർക്ക് പരിക്കേറ്റു. സംഭവം നടക്കുമ്പോൾ പൊലീസ് സ്റ്റേഷനിലുള്ളവരിൽ ആരോ മൊബൈൽ കാമറയിൽ പകർത്തിയ മർദനത്തിെൻറ ദൃശ്യങ്ങൾ പുറത്തായി.
സംഭവത്തിൽ നാലു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയിൽ ബുധനാഴ്ച രാത്രിയിൽ ആയിരുന്നു സംഭവം. മദ്യപിച്ചു വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതാണ് ജനങ്ങളെ രോഷാകുലരാക്കിയതെന്നാണ് റിപ്പോർട്ട്.
എന്നാൽ പ്രദേശവാസികളായ മൂന്നു പേരെ എസ്.െഎ സ്റ്റേഷനിൽ വിളിച്ചു വരുത്തി മർദിച്ചെന്നാണ് ഗ്രാമവാസികൾ ആരോപിക്കുന്നത്. സ്ത്രീകളടക്കമുള്ള സംഘമാണ് സ്റ്റേഷനിലെത്തി എസ്.െഎക്കും മറ്റ് പൊലീസുകാർക്കുമെതിരെ ആക്രമണമഴിച്ചു വിട്ടത്.
ദൃശ്യങ്ങൾക്ക് കടപ്പാട്:ഹിന്ദുസ്ഥാൻ ടൈംസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.