കോവിഡ് മാനദണ്ഡം ലംഘിച്ച് ഉത്സവം; തടയാനെത്തിയ പൊലീസുകാർക്ക് നേരെ ആൾക്കൂട്ട ആക്രമണം
text_fieldsറായ്പുർ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഉത്സവം നടത്തിയത് തടയാനെത്തിയ പൊലീസുകാർക്കും അധികൃതർക്കും േനരെ ആൾക്കൂട്ട ആക്രമണം. ജാർഖണ്ഡിലെ സാരയ്കേല ഗ്രാമത്തിലാണ് സംഭവം.
പ്രാദേശിക ഭരണകൂട അധികൃതർക്കും പൊലീസുകാർക്കും നേരെയായിരുന്നു ആക്രമണം. കോവിഡ് 19ന്‍റെ രണ്ടാംതരംഗം രൂക്ഷമായി തുടരുന്നതിനിടെയാണ് സംഭവം.
മേളയിൽ നൂറിലധികം പേർ പെങ്കടുത്തിരുന്നു. സംഭവമറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ ബ്ലോക്ക് വികസന ഓഫിസറോടൊപ്പം മേള നിർത്തണമെന്നാവശ്യപ്പെട്ട് സ്ഥലത്തെത്തുകയായിരുന്നു. മേള കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് മനസിലാക്കിയായിരുന്നു നീക്കം. അവിടെയെത്തി മേള നിർത്തിവെക്കണമെന്നും വീട്ടിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ടതോടെ ഉദ്യോഗസ്ഥരെ കല്ലും വടിയും ഉപയോഗിച്ച് പ്രദേശവാസികൾ നേരിടുകയായിരുന്നു.
പൊടി പടരുന്ന മേള സ്ഥലത്ത് പൊലീസുകാർ കല്ലേറുകൊണ്ടും അടികൊണ്ടും ഓടുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. മാസ്ക് ധരിക്കാത്ത ഗ്രാമവാസികളെയും വിഡിയോയിൽ കാണാം. ഒരു പൊലീസുകാരൻ മൂന്ന് കൗമാരക്കാരെ വടികൊണ്ട് അടിച്ചോടിക്കുന്നതും വിഡിയോയിലുണ്ട്.
മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലേതുപോലെ ജാർഖണ്ഡിലും കോവിഡ് വ്യാപനം രൂക്ഷമാണ്. വ്യാഴാഴ്ച മുതൽ ഇവിടെ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.