മതപരിവർത്തനമെന്ന് ആരോപണം: യു.പിയിൽ പള്ളിയിലെ പ്രാർഥന നിർത്തിവെച്ചു
text_fieldsലക്നോ: മതപരിവർത്തനം നടക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് ഉത്തർപ്രദേശിലെ മഹാരാജങ് ജില്ലയിലെ ക്രിസ്ത്യൻ പള്ളിയിലെ പ്രാർഥന പൊലീസ് ഇടപെട്ട് നിർത്തിവെപ്പിച്ചു. അമേരിക്കൻ വിനോദസഞ്ചാരികൾ ഉൾപ്പെടെ 100ഒാളം പേർ പെങ്കടുത്ത പ്രാർഥനയാണ് നിർത്തിവെപ്പിച്ചത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവവാഹിനി എന്ന സംഘടനയുടെ പരാതിയെ തുർന്ന് പ്രാർഥന തടഞ്ഞത്.
മതപരിവർത്തനം നടക്കുന്നതിന് മറയിടാനാണ് പ്രാർഥനായോഗം നടത്തുന്നതെന്നായിരുന്നു സംഘടനയുടെ ആരോപണം. പ്രാർഥനയോഗം നയിക്കുന്ന പുരോഹിതൻ ആരോപണം നിഷേധിച്ചു.
അന്വേഷണത്തിൽ നിന്നും ആരോപണത്തിൽ കഴമ്പില്ലെന്നു കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അമേരിക്കക്കാരെ അവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷം വിട്ടയച്ചു. കേസുകളൊന്നും രജിസ്റ്റർ െചയ്തിട്ടില്ല.
നേപ്പാളിലേക്കും മറ്റും പോകുന്ന വിദേശികളടക്കം ധാരാളം വിനോദ സഞ്ചാരികൾ വരുന്ന ഇടമാണ് മഹാരാജങ് ജില്ല. ഇവിടെ ബ്രിട്ടീഷ് കാലഘട്ടം മുതലുള്ള ക്രിസ്ത്യൻ പള്ളിയെ കുറിച്ച് ആദ്യമായാണ് ഇത്തരമൊരു ആരോപണം ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.