നിർധനർക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത് പഞ്ചാബ് പൊലീസ്; അഭിനന്ദിച്ച് മുഖ്യമന്ത്രി
text_fieldsചണ്ഡീഗഢ്: ലോക്ക്ഡൗണിനെ തുടർന്ന് ആശങ്കയിലായ പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യസാധനങ്ങൾ വാങ്ങി എത്തിച്ച് പഞ്ചാബ് പൊലീസ്. റോഡരികിലെ കച്ചവടക്കാരിൽ നിന്ന് പച്ചക്കറികള്‍ വാങ്ങി ആവശ്യക്കാരായ കുടുംബങ്ങള്‍ക്ക് വിതരണ ം ചെയ്ത പൊലീസുകാർക്ക് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ട്വിറ്ററിലൂടെ അഭിനന്ദനമറിയിച്ചു.
‘വെൽഡൺ പഞ്ചാബ് പൊലീസ്’ എന്ന കുറിപ്പോടെ മുഖ്യമന്ത്രി പൊലീസുകാരുടെ ഭക്ഷ്യവസ്തു വിതണത്തിന്റെ ദൃശ്യം ട്വിറ്ററില്‍ പങ്കുവെച്ചു. വിഡിയോയില്‍ മാസ്‌ക് ധരിച്ച രണ്ട് പൊലീസുകാര്‍ ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി, കോളിഫ്ലവര്‍ തുടങ്ങിയ പച്ചക്കറി സാധനങ്ങള്‍ വാങ്ങുന്നതും കൈകള്‍ അണുവിമുക്തമാക്കി അവ തൊടുന്നതുമെല്ലാം കാണാം.
പച്ചക്കറികള്‍ ജീപ്പില്‍ കയറ്റിയ ശേഷം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീട്ടുകാര്‍ക്കും കുട്ടികൾക്കും മറ്റും വിതരണം ചെയ്യുന്നതും ദൃശ്യത്തിലുണ്ട്. ചേരികളിലെ വീടുകളിൽ നേരിട്ടെത്തിയും പൊലീസ് ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തിരുന്നു.
Punjab: Police in Amritsar distributed food to the needy amid lockdown, in wake of #Coronavirus outbreak. pic.twitter.com/KUIlFLo3ul
— ANI (@ANI) March 25, 2020
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.