തൊപ്പി ഭിക്ഷാപാത്രമാക്കി സായിപ്പ്; കണ്ടവർ ഞെട്ടി
text_fieldsചെന്നൈ: തൊപ്പി ഭിക്ഷാപാത്രമാക്കി യാചിക്കുന്ന സായിപ്പിനെ കണ്ടവർക്ക് കൗതുകം മാറുന്നുണ്ടായിരുന്നില്ല. കണ്ടവർ കണ്ടവർ തൊപ്പിയിലേക്ക് തുട്ടുകളിട്ടു. അതോടൊപ്പം ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചു. അതോടെയാണ് കാര്യങ്ങൾ പുറംലോകം അറിഞ്ഞത്. ഭിക്ഷ യാചിച്ചത് റഷ്യക്കാരൻ ഇവ്ജനി ബെർഡിക്കോവ്. ഇവാഞ്ചലിൻ എന്നും പേരുള്ളതായി പറയുന്നു. തമിഴ്നാട്ടിൽ കാഞ്ചീപുരത്തുള്ള ശ്രീ കുമരകോട്ടം മുരുകൻ ക്ഷേത്രനടയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. പൊലീസെത്തി കാര്യങ്ങൾ തിരക്കിയപ്പോഴാണ് സംഭവം അറിയുന്നത്.
എ.ടി.എം കാർഡ് ബ്ലോക്കായതാണ് പ്രശ്നം. എ.ടി.എം പിൻ പലപ്രാവശ്യം തെറ്റായി ഉപയോഗിച്ചതോടെ അക്കൗണ്ട് ബ്ലോക്കായി. കുമരകോട്ടം ക്ഷേത്രത്തിന് സമീപത്തെ മറ്റൊരു എ.ടി.എം കൗണ്ടറിലെത്തിയെങ്കിലും അവിടെനിന്നും പണം കിട്ടിയില്ല. പിന്നെ ചെന്നൈയിലെത്താൻ കണ്ട വഴിയാണ് ഭിക്ഷാടനം. തൊപ്പിയൂരി ക്ഷേത്രനടയിൽ തന്നെ ഇരുന്നു. നിമിഷങ്ങൾക്കകം സംഭവം ഭക്തർക്കിടയിൽ വൻ ചർച്ചയായി. യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി അഭ്യൂഹവും പരന്നു.
ക്ഷേത്ര അധികൃതർ അറിയിച്ചത് പ്രകാരമാണ് ശിവകാഞ്ചി പൊലീസെത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഭക്തർ െതാപ്പിയിൽ നിക്ഷേപിച്ച നാണയത്തുട്ടുകൾ ചെന്നൈക്കുള്ള യാത്രക്ക് തികയുന്നതായിരുന്നില്ല. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ നൽകിയ 500 രൂപയുമായാണ് അദ്ദേഹം ചെൈന്നക്ക് പുറപ്പെട്ടത്. ഇതിനിടെ, റഷ്യൻ സഞ്ചാരിക്ക് സഹായവാഗ്ദാനവുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമെത്തി. ഇന്ത്യയുടെ സൗഹൃദ രാജ്യമാണ് റഷ്യയെന്നും െചന്നൈയിലെ അധികൃതർ സഹായിക്കുമെന്നും സുഷമ ട്വിറ്ററിലൂടെ അറിയിച്ചു. ഇപ്പോൾ റഷ്യൻ എംബസിയുടെ കീഴിലുള്ള ചെന്നൈയിലെ റഷ്യൻ സാംസ്കാരിക കേന്ദ്രത്തിെൻറ സംരക്ഷണയിലാണ് യുവാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.