Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പി പൊലീസ്​ അഞ്​ജാത...

യു.പി പൊലീസ്​ അഞ്​ജാത മൃതദേഹം പ്ലാസ്​റ്റിക്​ മാലിന്യങ്ങൾക്കൊപ്പം കത്തിച്ചു

text_fields
bookmark_border
യു.പി പൊലീസ്​ അഞ്​ജാത മൃതദേഹം പ്ലാസ്​റ്റിക്​ മാലിന്യങ്ങൾക്കൊപ്പം കത്തിച്ചു
cancel

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഭാഗ്​പഥിൽ അഞ്​ജാത മൃതദേഹം പൊലീസ്​ പ്ലാസ്​റ്റിക്​ മാലിന്യങ്ങൾക്കൊപ്പമിട്ട്​ കത ്തിച്ചു. മൃതദേഹം സംസ്​കരിക്കാൻ വകുപ്പ്​ അനുവദിച്ച പണം വാങ്ങിയ ശേഷമാണ്​ മൃതദേഹം ടയറിനും പ്ലാസ്​റ്റിക്​​ മാലിന്യങ്ങൾക്കുമൊപ്പമിട്ട്​ മണ്ണെണ്ണയൊഴിച്ച്​ കത്തിച്ചത്​. സംഭവത്തിൽ ഡി.ജി.പി ഉത്തരാദികളായ പൊലീസ്​ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന്​ ഉത്തരവിട്ടു.

അഞ്​ജാത മൃതദേഹം സംസ്​കരിക്കുന്നതിന്​ 2700 രൂപയാണ്​ പൊലീസിന്​ അനുവദിക്കുക. മൃതദേഹം മൂടുന്നതിനുള്ള തുണിവാങ്ങാൻ 300 രൂപ, യാത്ര ചെലവിന്​ 400രൂപ, സംസ്​കാര ചെലവുകൾക്ക്​ 2000 രൂപ എന്നിങ്ങനെയാണ്​ തുക അനുവദിക്കുക. ഇൗ തുക പൂർണമായും കൈപറ്റിയ ശേഷമാണ്​ പൊലീസുകാർ മൃതദേഹം കൊണ്ടു​പോയത്​. എന്നാൽ ശ്​മശാനത്തിലെത്തിക്കാനോ ആദരവോടെ സംസ്​കരിക്കാനേ തയാറായില്ല.

ഒഴിഞ്ഞ സ്ഥലത്ത്​ മാലിന്യങ്ങൾക്കൊപ്പമിട്ട്​ മൃതദേഹം കത്തിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്​. വകുപ്പിൽ നിന്ന്​ അനുവദിച്ച പണം ചെലവഴിക്കാതെ മൃതദേഹത്തോട്​ അനാദരവ്​ കാണിച്ച പൊലീസുകാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഡി.ജി.പി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wasteburncremationUP Copspocket moneyunclaimed body
News Summary - UP cops pocket money for proper cremation, burn unclaimed body with waste- India news
Next Story