Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
supreme court
cancel
Homechevron_rightNewschevron_rightIndiachevron_rightറിപബ്ലിക് ദിനത്തിലെ...

റിപബ്ലിക് ദിനത്തിലെ ട്രാക്​ടർ റാലി തടയാനാകില്ല, പൊലീസിന്​ തീരുമാനിക്കാം -സുപ്രീംകോടതി

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ റിപബ്ലിക്​ ദിനത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന ട്രാക്​ടർ റാലി തടയണമെന്ന അപേക്ഷയിൽ ഇടപെടില്ലെന്ന്​ സുപ്രീംകോടതി. ക്രമസമാധാനം പൊലീസിന്‍റെ വിഷയമാണെന്നും തീരുമാനമെടുക്കേണ്ടത്​ പൊലീസാണെന്നും സുപ്രീംകോടതി ഡൽഹി പൊലീസി​നോട്​ പറഞ്ഞു.

റിപബ്ലിക്​ ദിനത്തിലെ കർഷകരുടെ ട്രാക്​ടർ റാലി തടയണമെന്നാവശ്യപ്പെട്ട്​ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ചീഫ്​ ജസ്റ്റിസ്​ എസ്​.എ. ബോബ്​ഡെ അധ്യക്ഷനായ ബെഞ്ചാണ്​ കേസ്​ പരിഗണിച്ചത്​.

കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ജനുവരി 26ന്​ ട്രാക്​ടർ റാലി നടത്തുമെന്ന്​ കർഷകർ ആഹ്വാനം ചെയ്​തിരുന്നു. ഇത്​ തടയണമെന്നാണ്​ കേന്ദ്രത്തിന്‍റെ ആവ​ശ്യം. റിപബ്ലിക്​ ദിന ആഘോഷങ്ങളെ തടസപ്പെടുത്തുന്ന റാലിയോ പ്രതിഷേധങ്ങ​േളാ രാജ്യ​ത്തെ നാണംകെടുത്തുമെന്ന്​ ഡൽഹി പൊലീസ്​ മുഖേന സുപ്രീംകോടതിയെ കേന്ദ്രം അറിയിക്കുകയായിരുന്നു. റിപബ്ലിക്​ ദിനത്തിൽ രാജ്യ തലസ്​ഥാനത്ത്​ ട്രാക്​ടർ മാർച്ച്​, ട്രോളി മാർച്ച്​, വാഹന ജാഥ, മറ്റു രീതിയിലുള്ള പ്രതിഷേധങ്ങൾ അതിനാൽ നിയന്ത്രിക്കണമെന്നായിരുന്നു ആവശ്യം.

അതേസമയം, 1000 ട്രാക്​ടറുകളുടെ റാലി നടത്തുമെന്നും രാജ്​പഥിലെ റിപബ്ലിക്​ ദിന പരേഡ്​ തടസപ്പെടുത്തില്ലെന്നും കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു. സമാധാനപരമായി പ്രതിഷേധിക്കും​. 50 കിലോമീറ്ററാകും പരേഡ്​. ഡൽഹി -ഹരിയാന പൊലീസ്​ സഹകരി​ക്കുമെന്നാണ്​ പ്രതീക്ഷയെന്നും കർഷക ​നേതാക്കൾ പറഞ്ഞു. കേന്ദ്രസർക്കാറുമായി നിരന്തരം നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ്​ ട്രാക്​ടർ റാലി നടത്താനുള്ള കർഷക സംഘടനകളുടെ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supreme courtFarmers Tractor Rally
News Summary - Cops To Decide On Farmers Entering Delhi Top Court On R-Day Tractor Rally
Next Story