ഡൽഹി പൊലീസിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല; കരുതൽ അറസ്റ്റ് വേണം -കെജ്രിവാൾ
text_fieldsന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് സംഘർഷം വ്യാപിക്കുന്നത് തടയാൻ അതിർത്തികൾ അടക്കണമെന്നും കരുതൽ അറസ്റ്റ് നടത്ത േണ്ടിവരുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സംഘർഷം തടയാൻ പൊലീസുകാർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അ വർ ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ഉത്തരവ് ലഭിക്കാൻ കാത്തുനിൽക്കുകയായിരുന്നു. ഇക്കാര്യം ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള യോഗത്തിൽ ഉന്നയിക്കും. സംഘർഷമുണ്ടാകുേമ്പാൾ അക്രമികൾക്കെതിരെ കണ്ണീർ വാതകം പ്രയോഗിക്കണമോ, ലാത്തി വീശണമോയെന്ന് ഉത്തരവില്ലാതെ തീരുമാനിക്കാൻ പൊലീസുകാർക്ക് കഴിയുന്നില്ലെന്നും അരവിന്ദ് കെജ്രിവാൾ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിച്ചവർക്കെതിരെ നടന്ന പ്രക്ഷോഭത്തിൽ പുറത്തുനിന്നുള്ളവർ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് അതിർത്തി മേഖലകളിൽ നിന്നുള്ള എം.എൽ.എ അറിയിച്ചിരുന്നു. പുറത്തുനിന്നെത്തിയവർ അക്രമം അഴിച്ചുവിട്ടതായും റിപ്പോർട്ടുണ്ട്. സംഘർഷം വ്യാപിക്കുന്നത് തടയാൻ അതിർത്തികൾ അടക്കുകയും ചിലരെ കരുതൽ തടങ്കലിൽ വെക്കുകയും ചെയ്യേണ്ട സാഹചര്യമാണുള്ളതെന്നും കെജ്രിവാൾ പറഞ്ഞു.
അക്രമസംഭവങ്ങളെ തുടർന്ന് ഡൽഹിയിൽ സുരക്ഷ ശക്തമാക്കിട്ടുണ്ട്. പ്രശ്ന ബാധിത പ്രദേശങ്ങളിൽ പൊലീസിനൊപ്പം സമാധാന റാലി നയിക്കാൻ ജില്ലാ മജിസ്ട്രേറ്റുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ ജനങ്ങൾ സമാധാനം പാലിക്കണമെന്നും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങൾ നിർഭാഗ്യകരമാണെന്നും കെജ്രിവാൾ പറഞ്ഞു.
സംഘർഷങ്ങളിൽ പൊലീസുകാർക്കും സാധാരണ ജനങ്ങൾക്കും ജീവൻ നഷ്ടമായി. നിരവധി വീടുകളും കടകളും വാഹനങ്ങളും നശിപ്പിക്കുകയും ചെയ്തു. പ്രത്യേക സാഹചര്യത്തിൽ അഗ്നിശമനാ വിഭാഗം പൊലീസിനൊപ്പം ചേർന്ന് പ്രവർത്തിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. സംഘർഷത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നൽകാൻ ആശുപത്രി അധികൃതർക്ക് നിർദേശം നൽകിയതായും കെജ്രിവാൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.