ബസ് കത്തിച്ചത് ഡൽഹി പൊലീസെന്ന് സിസോദിയ; നിഷേധിച്ച് പൊലീസ്
text_fieldsന്യൂഡൽഹി: കേന്ദ്ര സർവകലാശാലയായ ജാമിഅ മില്ലിയ ഇസ്ലാമിയയിലെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനിടയിൽ ബസ് കത്തിച്ചത് ഡൽഹി പൊലീസ്. സിവിൽ ഡ്രസിലെത്തിയ പൊലീസുകാരൻ നിർത്തിയിട്ട ബസ് കത്തിക്കാൻ പെട്രോൾ ഒഴിക്കുന്ന ദൃശ്യം ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പുറത്തുവിട്ടു. എന്നാൽ പൊലീസ് ഇക്കാര്യം നിഷേധിച്ചു.
പ്രക്ഷോഭകരോ വിദ്യാർഥികളോ ഇല്ലാത്ത മഥുര റോഡിലെ ആശ്രം ചൗക്കിനടുത്ത് ബസുകൾക്കും വാഹനങ്ങൾക്കും ഡൽഹി പൊലീസ് തന്നെ തീവെക്കുന്നതിെൻറ ദൃശ്യങ്ങളാണ് സിസോദിയ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. പൊലീസുകാർ കാറും ബസും ഉൾപ്പെടെയുള്ള വാഹനങ്ങൾ തല്ലി തകർക്കുന്ന ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു.
ഡൽഹി പൊലീസ് നടത്തിയ തേർവാഴ്ച അതിദയനീയമായ ബി.ജെ.പി രാഷ്ട്രീയമാണ് തുറന്നുകാണിക്കുന്നത്. പൊലീസ് അതിക്രമത്തിനെതിരെ ബി.ജെ.പി നേതാക്കൾക്ക് പ്രതികരിക്കാൻ കഴിയുമോയെന്നും മനീഷ് സിസോദിയ ചോദിച്ചു.
ഇക്കാര്യം നിഷേധിച്ച പൊലീസ്, ബസിന് പുറത്ത് പടർന്ന തീയണക്കാൻ വെള്ളം ഒഴിക്കുന്ന ദൃശ്യം തെറ്റായി പ്രചരിപ്പിച്ചതാണെന്ന് അറിയിച്ചു. മാധ്യമങ്ങൾ എന്തുകൊണ്ട് മുഴുവൻ ദൃശ്യവും നൽകിയില്ല. ബസിന് പുറത്തെ തീ അയണക്കാൻ വെള്ളമൊഴിക്കുന്ന ദൃശ്യമാണ് ‘കത്തിക്കാൻ ഉള്ള ശ്രമം’ എന്ന നിലയിൽ പ്രചരിച്ചതെന്ന് പി.ആർ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ജാമിഅ മില്ലിയ ഇസ്ലാമിയ കാമ്പസിനകത്ത് പൊലീസ് നടത്തിയ ലാത്തി ചാർജിൽ മലയാളികളടക്കം നൂറിലേറെ വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. വിദ്യാർഥികൾെക്കാപ്പം പ്രക്ഷോഭത്തിനിറങ്ങിയ യുവാവിന് െവടിയേറ്റു. പൊലീസ് കാമ്പസിൽ നിന്നിറങ്ങണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ രാത്രി ഡൽഹി പൊലീസ് ആസ്ഥാനം വളഞ്ഞു. ഒമ്പത് മണിക്കൂർ ഉപരോധത്തിന് ശേഷം പുലർച്ചയോടെ കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വിട്ടയച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
യാത്രക്കാരെയല്ലാം ബസിൽനിന്ന് ഇറക്കിവിട്ട ശേഷം തീവെക്കുകയായിരുന്നുവെന്ന് ഡ്രൈവർമാർ പറഞ്ഞു. ബസുകൾ കത്തി തീരുന്നത് വരെ പൊലീസ് വന്നില്ലെന്നും അതുമൂലം അഗ്നിശമനക്കാർക്കും തീയണക്കാൻ കഴിഞ്ഞില്ലെന്നും ഡ്രൈവർമാർ പറഞ്ഞു. എന്നാൽ ഇതെക്കുറിച്ച് പ്രതികരിക്കാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ല. സമാധാനം കാത്തുസൂക്ഷിക്കാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.