Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'കോർബെവാക്​സ്'​ കരുതൽ...

'കോർബെവാക്​സ്'​ കരുതൽ ഡോസ്​ ആയി ഉപയോഗിക്കാൻ പരീക്ഷണത്തിന്​ അനുമതി

text_fields
bookmark_border
കോർബെവാക്​സ്​ കരുതൽ ഡോസ്​ ആയി ഉപയോഗിക്കാൻ പരീക്ഷണത്തിന്​ അനുമതി
cancel

ന്യൂഡൽഹി: രാജ്യത്ത്​​ അടിയന്തിര ഉപയോഗത്തിന്​ അനുമതി ലഭിച്ച ബയോളജിക്കൽ ഇയുടെ 'കോർബെവാക്​സ്'​ കോവിഡ്​ വാക്സിൻ കരുതൽ ഡോസ്​ ആയി ഉപയോഗിക്കുന്നതിന്​ പരീക്ഷണം നടത്താൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ്​ ഇന്ത്യ (ഡി.സി.ജി.​െഎ) അനുമതി നൽകി. പ്രാഥമിക വാക്​സിൻ സീകരിച്ച ശേഷം ആറ്, ഒമ്പത് മാസങ്ങൾ കണക്കാക്കി രോഗ പ്രതി​േ​രാധശേഷി പഠിക്കണം, വിവിധ പ്രായത്തിലുള്ളവർ, 50 ശതമാനം ഗുരുതരരോഗങ്ങളുള്ളവർ തുടങ്ങിയവരിലും പരീക്ഷണം നടത്തണമെന്നും കമ്പനിക്ക്​ നിർദേശം നൽകി. ഭാരത് ബയോടെക്കി​െൻറ കൊവാക്​സിന്​് മൂന്നാം ഡോസ്​ പരീക്ഷണത്തിന്​ നേരത്തെ അനുമതി നൽകിയിരുന്നു.

പ്രോട്ടീൻ അധിഷ്​ഠിത ആദ്യ ഇന്ത്യൻ വാക്​സിനാണ് കോർബെവാക്​സ്​. ശരീരത്തിലെ പേശികളിലേക്ക് സൂചി ഉപയോഗിച്ചു നല്‍കുന്ന കോർബെവാക്‌സ്​ ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തിനുള്ളില്‍ രണ്ടാം ഡോസും സ്വീകരിക്കണം. ബയോളജിക്കൽ ഇ കമ്പനിക്ക്​ 30 കോടി ​ ഡോസ്​ വാക്​സിൻ ഉൽപാദനത്തിന്​ കേന്ദ്രം 1,500 കോടി രൂപ മുൻകൂറായി അനുവദിച്ചിരുന്നു.

ജനുവരി 10 മുതലാണ്​ ആരോഗ്യപ്രവർത്തകർ, കോവിഡ്​ മുൻനിര​ പോരാളികൾ, 60നു മുകളിലുള്ളവർ തുടങ്ങിയവർക്ക്​ കരുതൽ ഡോസ്​ നൽകിത്തുടങ്ങുന്നത്​. രണ്ടാം ഡോസ്​ എടുത്ത്​ ഒമ്പത്​ മാസത്തെ ഇടവേള പൂർത്തിയാക്കിയവർക്കാണ്​ കരുതൽ ഡോസ്​ നൽകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Corbevax
News Summary - Corbevax and Covovax: How are they different from other COVID-19 vaccines
Next Story