യു.പിയിൽ കൊറോണ മാതാ ക്ഷേത്രം നിർമിച്ച് അഞ്ചുദിവസത്തിനകം പൊളിച്ചുനീക്കി
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ കൊറോണ മാതാ ക്ഷേത്രം നിർമിച്ച് അഞ്ചുദിവസത്തിനകം പൊളിച്ചുനീക്കി. ജൂൺ ഏഴിനാണ് കൊറോണ മാതാ ക്ഷേത്രം നിർമിച്ചത്. വെള്ളിയാഴ്ച രാത്രി അത് പൊളിച്ചുനീക്കിയ നിലയിലായിരുന്നു.
യു.പി പ്രതാപ്ഗഢിലെ ജൂഹി ശുകുൽപുർ ഗ്രാമത്തിലായിരുന്നു പ്രദേശവാസികൾ കൊറോണ മാതാ ക്ഷേത്രം നിർമിച്ചത്. കോവിഡിൽനിന്ന് രക്ഷപ്പെടുന്നതിനായി ക്ഷേത്രം നിർമിക്കുകയായിരുന്നു. ക്ഷേത്രത്തിലെത്തി പ്രാർഥിച്ചാൽ കോവിഡിൽനിന്ന് രക്ഷനേടാനാകുമെന്നായിരുന്നു ഇവരുടെ വിശ്വാസം.
നൂറുകണക്കിന് ഗ്രാമീണരാണ് ഇവിടെ പ്രാർഥനക്കെത്തുന്നത്. കോവിഡിന്‍റെ നിഴല്‍ സമീപ ഗ്രാമങ്ങളിൽ ഉൾപ്പെടെ വീഴരുതെന്നാണ് ആളുകളുടെ പ്രാര്‍ത്ഥന. കൊറോണ മാത എന്ന മാസ്‌ക് ധരിച്ച വിഗ്രഹവും ഇവിടെ സ്ഥാപിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊറോണ മാതയോട് പ്രാര്‍ത്ഥിച്ചാല്‍ മഹാമാരിയില്‍നിന്നും രക്ഷ ലഭിക്കുമെന്ന പൂര്‍ണ വിശ്വാസത്തിലാണ് കൊറോണ മാതാ മന്ദിര്‍ സ്ഥാപിച്ചതെന്ന് ഗ്രാമീണര്‍ പറയുന്നു. രാജ്യത്ത് ഇത് ആദ്യമല്ലെന്നും പ്ലേഗ്, വസൂരി പോലെ മഹാമാരികള്‍ പടര്‍ന്ന് നിരവധി പേര്‍ മരിച്ചപ്പോള്‍ ഇത്തരത്തില്‍ ആരാധനാലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കൊറോണ മാതാ മന്ദിറിലെ പൂജാരി രാധേ ശ്യാം പറഞ്ഞു.
പൊലീസാണ് ക്ഷേത്രം പൊളിച്ചുമാറ്റിയതെന്ന് പ്രദേശവാസികൾ ആരോപിച്ചു. എന്നാൽ, ആരോപണം നിഷേധിച്ച പൊലീസ് തർക്ക സ്ഥലത്താണ് ക്ഷേത്രം നിർമിച്ചിരുന്നതെന്നും അതിനാൽ തർക്കത്തിൽ കക്ഷിയായ വ്യക്തിയാണ് ക്ഷേത്രം പൊളിച്ചതെന്നും ആരോപിച്ചു.
പ്രദേശവാസികളുടെ സംഭാവന സ്വീകരിച്ച് ലോകേഷ് കുമാർ ശ്രീവാസ്തവയെന്ന വ്യക്തിയാണ് ക്ഷേത്രം നിർമിച്ചത്. ശ്രീവാസ്തവ കൊറോണ മാതയെ പ്രതിഷ്ഠിക്കുകയും ചെയ്തു. രാധേ ശ്യാം വർമയെയാണ് അവിടത്തെ പൂജാരി. നാഗേഷ് കുമാർ ശ്രീവാസ്തവയുടെയും ജയ് പ്രകാശ് ശ്രീവാസ്തവയുടെയും സ്ഥലത്തായിരുന്നു ക്ഷേത്ര നിർമാണം. പൊലീസിന്‍റെ പ്രസ്താവനയിൽ നാഗേഷ് കുമാർ അതൃപ്തി രേഖെപ്പടുത്തി. അതേസമയം സംഭവം അന്വേഷിക്കുമെന്ന് െപാലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.