കൊറോണ േപടി: ജോലിക്കായി ഇന്ത്യയിലേക്ക് മടങ്ങിവരാനാകാതെ ചൈനീസ് പൗരന്മാർ
text_fieldsമുംബൈ/ന്യൂഡൽഹി: ജോലിക്കായി തിരികെ ഇന്ത്യയിലേക്ക് വരാനോ അവധി കിട്ടിയാലും രാജ്യത്തേക്ക് പോകാനോ കഴിയാതെ ചൈനീസ് പൗരന്മാർ. ചൈനീസ് പൗരന്മാർക്കും ചൈനയിൽ താമസിക്കുന്ന മറ്റ് വിദേശികൾക്കും ഓൺലൈനിലൂടെ വിസ അനുവദിക്കുന്നത് ഇന്ത്യ അടിയന്തിരമായി നിർത്തിവെച്ചിരുന്നു. കൊറോണ വൈറസ് ബാധ ഭീതിപടർത്തുന്ന സാഹചര്യത്തിലായിരുന്നു ബീജിങ്ങിലെ ഇന്ത്യൻ എംബസിയുടെ തീരുമാനം.
ചൈനയിൽനിന്നും ഇന്ത്യയിലേക്ക് ജോലിക്കായെത്തിയ പ്രവാസികൾ ഏകദേശം 7000 േത്താളംപേർ വരും. ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ്, മൊബൈൽ കമ്പനികൾ, ഇ-കോമേഴ്സ് എന്നീ മേഖലകളിലാണ് ഇവരധികവും.
രാജ്യത്തെ പ്രധാന നഗരങ്ങളായ ബംഗളൂരു, ഗുഡ്ഗാവ്, മുംബൈ,ചെന്നൈ, പൂണെ, ജയ്പൂർ എന്നിവിടങ്ങളിലാണ് ഇവർ അധികവും ജോലി ചെയ്യുന്നത്. ജനുവരിയിൽ പുതുവർഷ അവധിക്ക് മിക്കവരും ചൈനയിലേക്ക് പോയിരുന്നു. ഈ സമയത്താണ് ചൈനയിൽ കൊറോണ ബാധ കണ്ടെത്തിയതും. ചൈനയിൽ നിന്ന് ജോലിക്കായി തിരികെ വരാൻ ഇപ്പോൾ ഇവർക്ക് കഴിയുന്നില്ല.
വീട്ടിലെയും വിമാനത്താവളത്തിലെയും നിരീക്ഷണത്തിനുശേഷവും ചൈനീസ് പൗരന്മാരെ ഉൾക്കൊള്ളാൻ േജാലിസ്ഥലത്തെയും താമസ സ്ഥലത്തെയും ആളുകൾ തയാറാകുന്നില്ലെന്ന് പറയുന്നു. കൊറോണ വൈറസ് ബാധയുടെ ഉത്ഭവ കേന്ദ്രമായ ചൈനയിൽ ഇതുവരെ 70,000ത്തിൽ അധികം പേർക്കാണ് കൊറോണ ബാധ റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.