നഗരങ്ങളിൽ ഭീതിവിതച്ച് കൊറോണ രാജ്യത്ത് പടരുന്നു
text_fieldsന്യൂഡൽഹി: കൊറോണ വൈറസ് ജനുവരിയിൽ ഭീതി വിതിക്കാൻ തുടങ്ങിയതുമുതൽ രാജ്യം കർശന നിരീക്ഷണത്തിലായിരുന്നു. ജനസംഖ് യ ഏറ്റവും കൂടുതലായ രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ കൊറോണ വ്യാപിച്ചാൽ അവ ആരോഗ്യ, സാമ്പത്തിക മേഖലകളിൽ കടുത്ത പ ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉറപ്പായിരുന്നു.
കൊറോണ ലോക രാജ്യങ്ങളിൽ പടർന്നുപിടിച്ചപ്പോൾ കേരളത്തിൽ ര ാജ്യത്ത് ആദ്യമായി കോവിഡ് 19 റിപ്പോർട്ട് ചെയ്തു. എന്നാൽ കർശനമായ മുൻകരുതൽ സ്വീകരിച്ചതിനാൽ വിദേശത്തുനിന് നെത്തിയ മൂന്നുപേരിൽ മാത്രം വൈറസ് ബാധ ഒതുങ്ങി.
ഫെബ്രുവരി മൂന്നിനും മാർച്ച് ഒന്നിനുമിടയിൽ ആഗോളതലത്തിൽ വൈറസ് വ്യാപകമാകുേമ്പാഴും ഇന്ത്യയിൽ നിശ്ചലമായിരുന്നു. പുതുതായി രാജ്യത്ത് ഒരാൾക്ക്പോലും വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ മാർച്ച് രണ്ടുമുതൽ മാർച്ച് 11 വരെ സ്ഥിതിഗതികൾ മാറിമറിഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ കൊറോണ ബാധ വീണ്ടും റിപ്പോർട്ട് ചെയ്തു. മാർച്ച് 12 ൽ കൊറോണ ബാധിതരുടെ എണ്ണം 73 ലേക്കെത്തി. കേരളത്തിലും ഡൽഹിയിലും രാജസ്ഥാനിലുമാണ് ഇപ്പോൾ ഏറ്റവുമധികം േപർ വൈറസ് ബാധയെ തുടർന്ന് ചികിത്സയിലുള്ളത്.
കേരളം, തമിഴ് നാട്, തെലങ്കാന, മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ, ഹരിയാന, ജമ്മു കശ്മീർ, പഞ്ചാബ്, ലഡാക്ക് എന്നിവിടങ്ങളിലാണ് ഇതുവരെ മഹാമാരി റിപ്പോർട്ട് ചെയ്തത്.
മാർച്ച് 10 വരെ റിപ്പോർട്ട് ചെയ്ത 50 കേസുകളിൽ 16പേർ ഇറ്റാലിയൻ സ്വദേശികളായിരുന്നു. ഇന്ത്യൻ യാത്രക്കായി ജയ്പൂരിൽ എത്തിയ ഇവർക്ക് വൈറസ് ബാധ കണ്ടെത്തുകയായിരുന്നു.
ഇന്ത്യയിൽ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വിദേശത്തുനിന്നും എത്തിയവരാണ് ഇവരിൽ അധികവും. ഇവരിൽ നിന്നും മറ്റുള്ളവരിലേക്കും വൈറസ് ബാധ പടർന്ന കേസുകളുമുണ്ട്.
ജയ്പൂർ, ആഗ്ര, പത്തനംതിട്ട, ബംഗളൂരു, ഡൽഹി, ലഡാക്ക്, പൂണെ, തൃശൂർ, ഗാസിയബാദ്, ചെന്നൈ, എറണാകുളം, ആലപ്പുഴ, ഗുരുഗ്രാം, ഹൈദരബാദ്, കാസർകോട്, ജമ്മു, ഹോഷിയാർപുർ, മീററ്റ്, കോട്ടയം എന്നിവിടങ്ങളിലാണ് കൊറോണ വൈറസ് ബാധ ഇതുവരെ റിപ്പോർട്ട് ചെയ്തത്.
ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ചിെൻറ (െഎ.സി.എം.ആർ) കണക്കുപ്രകാരം മാർച്ച് ഒമ്പതുവരെ 5,066 സാമ്പിളുകൾ 1,18,000 ത്തിലധികം പേർക്ക് വൈറസ് സ്ഥിരീകരിച്ചു. 4291 പേരാണ് ഇതുവരെ മരിച്ചത്. ലോകാരോഗ്യ സംഘടന ആഗോള തലത്തിൽ പടർന്നുപിടിക്കുന്ന മഹാമാരിയായി കൊറോണയെ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.