Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ 19: ഇറ്റാലിയൻ...

കോവിഡ്​ 19: ഇറ്റാലിയൻ വിനോദസഞ്ചാരികളെ ഗുരുഗ്രാമിലെ ആശുപത്രിയിലേക്ക്​ മാറ്റി

text_fields
bookmark_border
corona-italian-tourists.jpg
cancel

ഗുരുഗ്രാം: കൊവിഡ്​ 19 സ്ഥിരീകരിച്ച 14 ഇറ്റാലിയൻ വിനോദസഞ്ചാരികളേയും ഡൽഹിയിലെ ഇന്തോ-തിബത്തൻ ബോർഡർ പൊലീസ്​ (ഐ .ടി.ബി.പി) ക്യാമ്പി​ൽ നിന്ന് ഹരിയാനയിലെ​ ഗുരുഗ്രാമിലുള്ള മെദാന്ദ ആശുപത്രിയിലേക്ക്​ മാറ്റി. വ്യാഴാഴ്​ചയാണ്​ ഇവ രെ വിദഗ്​ധ ചികിത്സക്കായി മെദാന്ദ ആശുപത്രിയിലേക്ക്​ മാറ്റിയത്​.

മെദാന്ദ മെഡിസിറ്റി പി.ആർ.ഒയാണ്​ ഇക്കാര്യം അറിയിച്ചത്​. ആശുപത്രിയുടെ മറ്റ്​ ഭാഗങ്ങളുമായി യാതൊരുവിധ ബന്ധവും ഇല്ലാത്ത ഐസൊലേഷൻ ​ഫ്ലോറി​േലക്കാണ്​ 14 പേരേയും മാറ്റിയതെന്ന്​ ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഇവരുടെ ചികിത്സക്കും പരിചരണത്തിനുമായി ഡോക്​ടർമാരുടെ പ്രത്യേക സംഘത്തെ തന്നെ ആശുപത്രി ച​ുമതലപ്പെട​ുത്തിയിട്ട​ുണ്ട്​. എട്ട്​ പുരുഷൻമാരും 13 സ്​ത്രീകളുമടക്കം 21 പേരടങ്ങ​ുന്ന ഇറ്റാലിയൻ പൗരൻമാരിൽ രണ്ട്​പേർക്ക്​ കൊറോണയുള്ളതായി നേരത്തേ ജയ്​പൂർ ആശ​ുപത്രിയിൽ സ്ഥിരീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gurugrammalayalam newsindia newscorona virusitalian touristsmedanta hospital
News Summary - coronavirus 14 italian tourists shifted to gurugrams medanta hospital -india news
Next Story