Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്തെ കോവിഡ്​...

രാജ്യത്തെ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വർധന; മരണനിരക്കും ഉയർന്നു

text_fields
bookmark_border
രാജ്യത്തെ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വർധന; മരണനിരക്കും ഉയർന്നു
cancel

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വർധന. 2,85,914 പേർക്കാണ്​ ഇന്ന്​ ഇന്ത്യയിൽ കോവിഡ്​ സ്ഥിരീകരിച്ചത്​. 665 മരണവും റിപ്പോർട്ട്​ ചെയ്​തു. 2,99,073 പേരാണ്​ കഴിഞ്ഞ ദിവസം കോവിഡിൽ നിന്നും രോഗമുക്​തി നേടിയത്​. 22,23,018 പേരാണ്​ രോഗംബാധിച്ച്​ ചികിത്സയിലുള്ളത്​. 16.16 ശതമാനമാണ്​ രാജ്യത്തെ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​. 1,63,58,44,536 ഡോസ്​ വാക്​സിൻ ഇതുവരെ രാജ്യത്ത്​ വിതരണം ചെയ്​തിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം 2,55,874 പേർക്കായിരുന്നു രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ദിവസങ്ങൾക്ക്​ ശേഷം ചൊവ്വാഴ്​ചയാണ്​ രാജ്യത്തെ കോവിഡ്​ രോഗികളുടെ എണ്ണം മൂന്ന്​ ലക്ഷത്തിന്​ താഴെയെത്തിയത്​. ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 15 ശതമാനമായും കുറഞ്ഞിരുന്നു. എന്നാൽ, ഇന്ന്​ കോവിഡ്​ രോഗികളുടെ എണ്ണത്തിലും പ്രതിദിന മരണത്തിലും ടെസ്​റ്റ്​പോസിറ്റിവിറ്റി നിരക്കിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്​.

അതേസമയം, കോവിഡ്​ കേസുകളിൽ കുറവ്​ വന്നതോടെ ഡൽഹിയിലെ നിയന്ത്രണങ്ങൾ വൈകാതെ പിൻവലിക്കുമെന്ന്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ അറിയിച്ചു. കോവിഡ്​ അതിരൂക്ഷമായ മഹാരാഷ്​ട്രയിലും സ്ഥിതി മെച്ചപ്പെടുന്നുവെന്നാണ്​ റിപ്പോർട്ടുകൾ. അതേസമയം, കേരളത്തിൽ കോവിഡ്​ അതീവ ഗുരുതരമായി തുടരുകയാണ്​. സംസ്ഥാനത്ത്​ അമ്പതിനായിരത്തിലേറെ പേർക്കാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ സ്ഥിരീകരിച്ചത്​.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid 19
News Summary - Coronavirus: 2.85 lakh new Covid cases in India
Next Story