തബ്ലീഗ് സംഗമത്തിൽ പങ്കെടുത്ത 60 പുണെ സ്വദേശികൾ നിരീക്ഷണത്തിൽ
text_fieldsപുണെ: ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സംഗമത്തിൽ പങ്കെടുത്ത 60 പുണെ സ്വദേശികളെ നിരീക്ഷണത്തിലാക്കി. സംഗമത്തിൽ പുണെയിൽ നിന്ന് 130ഓളം ആളുകളാണ് പങ്കെടുത്തത്. മറ്റുള്ളവരെ കണ്ടെത്താനായി അന്വേഷണം നടക്കുകയാണെന്ന് പുണെ ജില്ല കലക്ടർ നവൽ കിഷോർ റാം അറിയിച്ചു.
‘‘ആർക്കും കോവിഡ് ലക്ഷണങ്ങളില്ല. സാമ്പിളുകൾ പരിേശാധനക്ക് അയച്ചിട്ടുണ്ട്. മറ്റുള്ളവർക്കായുള്ള തെരച്ചിൽ നടക്കുകയാണ്.’’-ജില്ല കലക്ടർ പറഞ്ഞു.
സംഗമത്തിൽ പങ്കെടുത്തവരുടെ കൃത്യമായ എണ്ണം എത്രയെന്ന് അധികൃതർക്ക് ധാരണയില്ല. സംഗമം നടന്ന മർകസ് കെട്ടിടത്തിൽ1500മുതൽ 1700 വരെ ആളുകൾ ഒത്തുകൂടിയിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്ന് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ കഴിഞ്ഞ ദിവസംപറഞ്ഞത്. മാർച്ച് 13മുതൽ 15വരെയാണ് സംഗമം നടന്നത്.
തബ്ലീഗ് സംഗമത്തിൽ പങ്കെടുത്ത 128 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്തോനേഷ്യയിൽ നിന്നെത്തിയ ഏഴുപേരിൽ നിന്നാണ് രോഗം പകർന്നതെന്നാണ് വിവരം. ഇതിൽ ഏറ്റവും രൂക്ഷമായി ബാധിച്ചത് തമിഴ്നാടിനെയാണ്. തമിഴ്നാട്ടിൽ 124 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 80 പേരും തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. സംഗമത്തിൽ പങ്കെടുത്ത മലയാളികളും നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.