വൈറസ് വായുവിൽക്കൂടി; അപകടകരമെന്ന് എയിംസ് ഡയറക്ടർ
text_fieldsന്യൂഡൽഹി: കൊറോണ വൈറസ് വായുവിൽ കൂടി പടരുന്നത് പുതിയ വെല്ലുവിളിയാണെന്ന് ഡൽഹി അഖിലേന്ത്യ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ.
ജനിതക വകഭേദമുള്ള വൈറസിന് വായുവിൽ കൂടുതൽ സഞ്ചരിക്കാനാവും. അടച്ചിട്ട മുറികൾ അവയുടെ വ്യാപനത്തിന് കാരണമാകും. മുറികളിൽ വായു സഞ്ചാരമുണ്ടാകുന്നത് ഏറെ ഗുണം ചെയ്യും.
ജനങ്ങൾ മാസ്ക് ശരിയായി ഉപയോഗിക്കണം. ശരിയായി ധരിച്ചാൽ എൻ 95 മാസ്ക് വലിയൊരു സംരക്ഷണമാണ്. എന്നാൽ, രണ്ടു പാളിയുള്ള തുണിയുടെ മാസ്ക്, അതല്ലെങ്കിൽ സർജിക്കൽ മാസ്ക്കാണ് ഏറ്റവും നല്ല സംരക്ഷണം.
മൂക്കിനും വായിനും ഫലപ്രദമായ സംരക്ഷണ കവചമായി അത് പ്രവർത്തിക്കും. ശ്വസിക്കുേമ്പാൾ വശങ്ങളിൽ കൂടി വായു കടന്നുവരുന്നതും പോകുന്നതും നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.