ചാണകവും ഗോമൂത്രവും വഴി കൊറോണ വൈറസിനെ തുരത്താമെന്ന് ബി.ജെ.പി എം.എൽ.എ
text_fieldsഗുഹാവത്തി: ചാണകവും ഗോമൂത്രവും കൊറോണ വൈറസിനെ തുരത്താൻ സഹായിക്കുമെന്ന് അസമിലെ ബി.ജെ.പി എം.എൽ.എ സുമൻ ഹരിപ്രിയ.
ചാണകത്തെകുറിച്ചും ഗോമൂത്രത്തെക്കുറിച്ചും സർക്കാർ ഗവേഷണങ്ങൾ നടത്തിവരുകയാണ്. ചാണകം കത്തിച്ചശേഷമുള്ള പുകക്ക് വൈറസിനെ നശിപ്പിക്കാനുള്ള ശേഷിയുണ്ട്. ചാണകത്തിന് കൊറോണ വൈറസിനെ ചെറുക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നെന്നും സുമൻ ഹരിപ്രിയ കൂട്ടിച്ചേർത്തു. നിയമസഭയിൽ കന്നുകാലികടത്തിനെക്കുറിച്ചുള്ള ചർച്ചക്കിടെയാണ് എം.എൽ.എ അഭിപ്രായ പ്രകടനം നടത്തിയത്.
ശാസ്ത്രീയ കാരണങ്ങളുള്ളതിനാലാണ് മതപരമായ കാര്യങ്ങളിൽ നാം ചാണകവും ഗോമൂത്രവും ഉപയോഗിക്കുന്നത്. ഗുജറാത്തിലെ ചില ആശുപത്രികളിൽ ഇവ ആയുർവേദ മരുന്നായും ഉപയോഗിക്കുന്നുണ്ട്. അവിടത്തെ രോഗികൾ ഇവകൊണ്ട് പഞ്ചാമൃതം നിർമിക്കുന്നുണ്ട്. ഇത്തരം സാധ്യതകൾ വഴി കാൻസറിനെതിരെ പടപൊരുതാൻ സാധിക്കും. പശുവിൻെറ ഓരോ കാര്യവും പ്രാധാന്യമുള്ളതാണെന്നും സുമൻ ഹരിപ്രിയ അഭിപ്രായപ്പെട്ടു.
ബി.ജെ.പിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ബിജോയ ചക്രബർത്തിയുടെ മകളാണ് സുമൻ ഹരിപ്രിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.