രാജ്യത്ത് 2902 കോവിഡ് ബാധിതർ ; 24 മണിക്കൂറിനുള്ളിൽ 601 പേർക്ക് രോഗം സ്ഥിരീകരിച്ചു
text_fieldsന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 601 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 12 കോവിഡ് മരണങ്ങളും റിപ്പോറട്ടു ചെയ ്തു. ഇന്ത്യയില്‍ ഒരു ദിവസം രോഗം സ്ഥിരീകരിച്ചവരുടെയും മരിച്ചവരുടെ എണ്ണത്തിലുള്ള റെക്കോർഡാണിത്. ഇതോടെ രാജ് യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2902 ആയി.
ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 490 കടന്നു. വെള്ളിയാഴ്ച 88 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ ഏഴുമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇവിടെ കോവിഡ് ബാധിച്ച് 20 ഓളം പേർ മരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ.
നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ 100 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 400 കടന്നു.
ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 167 പേര്‍ക്ക് രോഗം കണ്ടെത്തി. ആകെ 386 പേരായി ഇതോടെ രാജ്യതലസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം. ഇതില്‍ 250 ഓളം പേരും നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്.
നിസാമുദ്ദീനില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത 14 ഓളം സംസ്ഥാനങ്ങളിലെ 650 ഓളം പേര്‍ക്ക് ഇതിനോടകം കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആരോഗ്യമന്ത്രാലം രാവിലെ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം 68 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്. ഇന്ന് ഗുജറാത്തിലും മഹാരാഷ്ട്രയിലും കർണാടകയിലും ഒരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.