ഗുജറാത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 7000 കടന്നു; 24 മണിക്കൂറിനുള്ളിൽ 29 മരണം
text_fieldsഅഹമ്മദാബാദ്: മഹാരാഷ്ട്രക്ക് പിറകെ ഗുജറാത്തിലും കോവിഡ് വ്യാപിക്കുന്നു. ഗുജറാത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 7012 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 388 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 29 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 425ആയി.
വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്ത 388 കേസുകളില്‍ 275 എണ്ണവും അഹമ്മദാബാദ് ജില്ലയിലാണ്. മരിച്ച 29ല്‍ 23പേരും ജില്ലയില്‍ നിന്ന് തന്നെയാണ്. ആശുപത്രികളിലും നാല് പേർ സൂറത്ത്, മെഹ്‌സാന, ബനാസ്‌കന്ത എന്നിവിടങ്ങളിലും മരിച്ചു.
സംസ്ഥാനത്ത് രോഗമുക്തി നിരക്ക് വർദ്ധിക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവി അറിയിച്ചു. രോഗമുക്തി നിരക്ക് 15 ദിവസം മുമ്പ് 7.43 ശതമാനമായിരുന്നു. ഇപ്പോൾ ഇത് 24.25 ശതമാനമായി ഉയർന്നിട്ടുണ്ട്. രോഗമുക്തി നേടിയവരുടെ എണ്ണം 1,709 ആയി ഉയർന്നിട്ടുണ്ട്.
നിലവില്‍ കൊവിഡ് പോസീറ്റിവായി ചികിത്സയിലുള്ളത് 4879പേരാണ്. 1709പേരാണ് രോഗവിമുക്തരായത്. ഗുജറാത്തിൽ കേസ് മരണനിരക്ക് 5 മുതൽ 6 ശതമാനം വരെയാണ്. അതായത് 95 ശതമാനം രോഗികളും സുഖം പ്രാപിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
ഗുജറാത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട 7,013 കേസുകളിൽ 4,991 കേസുകളും അഹമ്മദാബാദ് ജില്ലയിലാണ്. സൂറത്തിൽ 799ഉം വഡോദരയിൽ 440 ഉം കേസുകൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.