കോവിഡ് പ്രതിരോധം പിഴച്ച് മഹാരാഷ്ട്ര; മുംബൈയിൽ രോഗബാധിതരുടെ എണ്ണം 4000 കടന്നു
text_fieldsമുംെബെ: രാജ്യത്ത് കോവിഡ് വ്യാപനം ആനുപാതികമായി കുറയുേമ്പാഴും വൈറസ് ബാധ നിയന്ത്രിക്കാകാതെ മഹാരാഷ്ട്ര. സംസ്ഥാനത്ത് വ്യാഴാഴ്ച 778 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19 പേർക്ക് ജീവൻ ന ഷ്ടമായി. ഇതോടെ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 283 ആയി. ഇതുവരെ 6,427 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
തലസ്ഥാന നഗരമായ മുംബൈയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. കഴിഞ്ഞ ദിവസം 522 പേർ കൂടി കോവിഡ് പോസിറ്റീവായതോടെ മുംബൈയിലെ വൈറസ് ബാധിതരുടെ എണ്ണം 4,025 ആയി ഉയർന്നു. ഇന്ത്യയിലെ ഒരു നഗരത്തിൽ 24 മണിക്കൂറിനുള്ളിൽ 500ലധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. വൈറസ് ബാധയെ തുടർന്ന് മുംബൈയിൽ മാത്രം 167 പേരാണ് മരിച്ചത്. ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപറേഷൻ 813 കോവിഡ് അതിവ്യാപന മേഖലകൾ കണ്ടെത്തി അടച്ചിട്ടിട്ടുണ്ട്.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ കോവിഡ് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 214 ആയി. എട്ടു ലക്ഷത്തിലധികം പേർ കഴിയുന്ന ധാരാവിയിൽ 13 പേർ കോവിഡ് ബാധിച്ച് മരിച്ചു.
മഹാരാഷ്ട്രയിൽ കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരിൽ 79 ശതമാനം പേരും 51 മുതൽ 60 വയസിന് ഇടയിലുള്ളവരാണ്. 6000ലധികം കോവിഡ് ബാധിതരിൽ 840 ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.