Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗൺ...

ലോക്​ഡൗൺ ഇല്ലായിരുന്നെങ്കിൽ 8.2 ലക്ഷം പേർ രോഗികളാ​യേനെ: ആരോഗ്യ മ​ന്ത്രാലയം

text_fields
bookmark_border
ലോക്​ഡൗൺ ഇല്ലായിരുന്നെങ്കിൽ 8.2 ലക്ഷം പേർ രോഗികളാ​യേനെ: ആരോഗ്യ മ​ന്ത്രാലയം
cancel

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധത്തിന്​ ലോക്​ഡൗൺ ഉൾപ്പെടെയുള്ള നടപടികൾ രാജ്യത്ത്​ നടപാക്കിയിരുന്നില്ലെങ്കിൽ 8.2 ലക്ഷംപേർക്ക്​ ഏപ്രിൽ 15നകം കോവിഡ്​ ബാധിക്കുമായിരുന്നുവെന്ന്​​ ആരോഗ്യമന്ത്രാലയം.

സ്​റ്റാറ്റിസ്​റ്റി ക്കൽ വിശകലനപ്രകാരം കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ ഇന്ത്യയിൽ 41 ശതമാനം വളർച്ചയുണ്ടാകും. ഏപ്രിൽ​ 11ന്​ 2.08 ലക്ഷം പേർക്ക്​ കോവിഡ്​ റിപോർട്ട്​ ചെയ്യുകയും ​ഏപ്രിൽ 15ഓടെ ഇത്​ 8.2 ലക്ഷം ആകുമായിരുന്നുവെന്നും ആരോഗ്യമന്ത്രാലയം ജോയിൻറ്​ സെക്രട്ടറി ലാവ്​ അഗർവാൾ പറഞ്ഞു.

അമേരിക്ക​, യൂറോപ്പ്​ എന്നിവിടങ്ങളിലേക്കാൾ രാജ്യത്തെ രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞ നിരക്കിലാണ്​ ഉയരുന്നത്​. രാജ്യത്ത്​ ഇതുവരെ 273 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ശനിയാഴ്​ച 34 പേർ മരിച്ചു​. രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 8,356 ആണ്​. ലോക്​ഡൗൺ നടപാക്കിയിരുന്നില്ലെങ്കിൽ ഏപ്രിൽ 15ഓടെ മരണം 1.2 ലക്ഷം കവിയുമായിരുന്നുവെന്നും ലാവ്​ അഗർവാൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronamalayalam newsindia newscovid 19lockdown
News Summary - Coronavirus Could Have Infected 8.2 Lakh Without Lockdown -India news
Next Story