Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിലെ...

ഇന്ത്യയിലെ ഹോട്ട്​സ്​പോട്ടായി മഹാരാഷ്​ട്ര; മരണം 301 കടന്നു

text_fields
bookmark_border
ഇന്ത്യയിലെ ഹോട്ട്​സ്​പോട്ടായി മഹാരാഷ്​ട്ര; മരണം 301 കടന്നു
cancel

മുംബൈ: രാജ്യത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ കേസുകൾ റി​പ്പോർട്ട്​ ചെയ്​ത മഹാരാഷ്​ട്രയിൽ വൈറസ്​​ ബാധിതരുടെ എണ ്ണം 7000​ലേക്ക്​ അടക്കുന്നു. വെള്ളിയാഴ്​ച 840 പുതിയ കേസുകൾ കൂടി റിപ്പോർട്ട്​ ചെയ്​തതോടെ സംസ്ഥാനത്തെ കോവിഡ്​ ബാ ധിതരുടെ എണ്ണം 6817 ആയി. ഇതുവരെ 301 കോവിഡ്​ മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. 840 പേരാണ്​ ഇതുവരെ രോഗമുക്തി നേടിയത്​.

മുംബൈയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 4,447 ആയി. ഇവിടെ 178 പേരാണ്​ വൈറസ്​ ബാധയെ തുടർന്ന്​ മരിച്ചത്​. 413 പേർ അസുഖം ഭേദമായി ആശുപത്രിവിട്ടു.

പൂനെയിൽ 961 പേർ​ക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും 67 പേർ മരിക്കുകയും ചെയ്​തു. നാസിക്കിൽ 18 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. കോവിഡ്​ വ്യാപനത്തി​​െൻറ പശ്ചാത്തലത്തിൽ പൂനെയിൽ ലോക്ക്​ ഡൗൺ മേയ്​ 18 വ​െര നീട്ടിയതായി ആരോഗ്യമന്ത്രി അറിയിച്ചു.

അതേസമയം, പ്രധാന ഹോട്ട്​സ്​പോട്ടുകളിലൊന്നായ ധാരാവിയിൽ കോവിഡ്​ വ്യാപന നിരക്ക്​ ഗണ്യമായി കുറഞ്ഞതായാണ്​ റിപ്പോർട്ട്​. വെള്ളിയാഴ്​ച ധാരാവിയിൽ ആറു പുതിയ കേസുകളാണ്​ സ്ഥിരീകരിച്ചത്​. ഇതുവരെ 220 പേർക്കാണ്​ ധാരാവിയിൽ കോവിഡ്​ സ്ഥിരീകരിച്ചിട്ടുള്ളത്​. 14 പേർ മരിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtraindia newsCoronavirus
News Summary - Coronavirus deaths in Maharashtra pile up to 301; case count closing in on 7,000 - India news
Next Story