കോവിഡ് പേടി തുണയായി, പെൺകുട്ടിയുടെ നെഞ്ചിനകത്തുനിന്ന് ലഭിച്ചത് 3. സെ.മീ നീളമുള്ള പിൻ
text_fieldsമുംബൈ: കടുത്ത തുമ്മലും ശ്വാസം മുട്ടും അലട്ടിയതിനെതുടർന്ന് കോവിഡ് പരിശോധനക്കായി ആശുപത്രിയിലെത്തിയ പെൺകുട്ടിയുടെ നെഞ്ചിനുള്ളിൽനിന്ന് പുറത്തെടുത്തത് 3. സെ.മീ നീളമുള്ള പിൻ. രണ്ട് വർഷം മുമ്പ് അബദ്ധത്തിൽ വിഴുങ്ങിയ പിന്നാണ് ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
കോവിഡിന് സമാനമായ ശാരീരിക അസ്വസ്ഥതകളും ലക്ഷണങ്ങളും അലട്ടിയതോടെയാണ് വീട്ടുകാർ പെൺകുട്ടിയെ പരിശോധനക്കായി മുംബൈയിലെ സെൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചത്.
എന്നാൽ സംശയം തോന്നിയ ഡോക്ടർമാർ എക്സ്റേ എടുത്തപ്പോഴാണ് പിൻ കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയ വഴിയാണ് പിൻ പുറത്തെടുത്തത്. 'ശസ്ത്രക്രിയക്ക് ശേഷം പെൺകുട്ടി പൂർണ ആരോഗ്യവതിയാണ്, 48 മണിക്കൂറിന് ശേഷം അവർ ആശുപത്രി വിടും' -ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ.ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.