മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരുടെ എണ്ണം 12,000 കടന്നു
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 12000ത്തോളം പൊലീസുകാർക്ക്. 24 മണിക്കൂറിനിടെ 303 പൊലീസുകാർക്കാണ് സംസ്ഥാനത്ത് കോവിഡ് പൊസീറ്റീവായത്. ഒരാൾ മരിക്കുകയും ചെയ്തു. 125 പൊലീസുകാരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
ഇതുവരെയുള്ള കണക്കുപ്രകാരം 12,290 പൊലീസുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചെന്നാണ് വിവരം. എന്നാൽ രോഗമുക്തി പ്രതീക്ഷ നൽകുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 9850 പേരാണ് ഇതുവരെ രോഗമുക്തരായത്. 2315 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
303 new positive cases and one death recorded in Maharashtra Police force, in the last 24 hours. Total positive cases stand at 12,290 including 9,850 recoveries, 2,315 active cases & 125 deaths: Maharashtra Police pic.twitter.com/szADTeTmcO
— ANI (@ANI) August 16, 2020
മഹാരാഷ്ട്ര തന്നെയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം. ശനിയാഴ്ച 12000 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 5.8 ലക്ഷമായി ഉയർന്നു. 5,84,754 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,56,409ഉം ആക്ടീവ് കേസുകളാണ്. 19,749 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മുംബൈയിൽ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 1,27,716 ആയി.
രാജ്യത്ത് 24 മണിക്കൂറിനിടെ 63,489 പേർക്ക് രോഗം സ്ഥിരീകരിച്ചു. 944 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49,980 ആയി. കോവിഡ് മരണനിരക്ക് 1.94 ശതമാനമായി കുറഞ്ഞതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 25,89,682 ആയി ഉയർന്നു. 6,77,444 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 18,62,258 പേർ രോഗമുക്തി നേടി. ശനിയാഴ്ച കോവിഡ് പരിശോധനകളുടെ എണ്ണം 8,68,679 ആയി ഉയർത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.