Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ 24...

രാജ്യത്ത്​ 24 മ​ണി​ക്കൂ​റി​നി​ടെ 30,948 പേർക്ക്​ കോ​വി​ഡ്; 403 മരണം

text_fields
bookmark_border
രാജ്യത്ത്​ 24 മ​ണി​ക്കൂ​റി​നി​ടെ 30,948 പേർക്ക്​ കോ​വി​ഡ്; 403 മരണം
cancel

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 30,948 ​പേർക്ക്​ കോ​വി​ഡ് സ്ഥിരീകരിച്ചു. 403 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചതായി കേന്ദ്ര ആരോഗ്യവകുപ്പ്​ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. 38,487 പേ​രാണ്​ കഴിഞ്ഞദിവസം രോ​ഗ​മു​ക്തി നേ​ടിയത്​.

രാ​ജ്യ​ത്ത് പു​തു​താ​യി സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ളി​ൽ 59 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ൽ നി​ന്നാ​ണ്. എ​റ്റ​വും ഉ​യ​ർ​ന്ന ടെ​സ്റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്കും സംസ്ഥാനത്ത്​ തന്നെയാണ്​. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 17,106 പേർക്കാണ്​ കോവിഡ് സ്ഥിരീകരിച്ചത്​. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.73 ആണ്. 83 ​പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

കേ​ന്ദ്രത്തിന്‍റെ കണ​ക്ക​നു​സ​രി​ച്ച് 4,34,367 പേ​രാ​ണ് ഇ​ത് വ​രെ രാ​ജ്യ​ത്ത് കോ​വി​ഡിൽ മ​രി​ച്ച​ത്. നി​ല​വി​ൽ 3,53,398 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19India
News Summary - Coronavirus India reports
Next Story