Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ 86,432...

രാജ്യത്ത്​ 86,432 പേർക്ക്​ കോവിഡ്​; ആകെ രോഗികൾ 40 ലക്ഷം കടന്നു

text_fields
bookmark_border
രാജ്യത്ത്​ 86,432 പേർക്ക്​ കോവിഡ്​; ആകെ രോഗികൾ 40 ലക്ഷം കടന്നു
cancel

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 86,432 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 40,23,179 ആയി ഉയർന്നു. ആരോഗ്യമന്ത്രാലയമാണ്​ കോവിഡ്​ സംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത്​ വിട്ടത്​.

കഴിഞ്ഞ ദിവസം 1089 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 69,561 ആയി ഉയർന്നു. 31,07,223 പേർ ​രാജ്യത്ത്​ രോഗമുക്​തി നേടിയിട്ടുണ്ട്​. 77.15 ശതമാനമാണ്​ കോവിഡ്​ രോഗമുക്​തി നിരക്ക്​.

നിലവിൽ 8,46,395 പേരാണ്​ ചികിൽസയിലുള്ളത്​. കോവിഡ്​ രോഗികളിൽ 0.5 ശതമാനം മാത്രമാണ്​ വെൻറിലേറ്ററുകളുടെ സഹായത്തോടെ ചികിൽസയിലുള്ളത്​. 3.5 ശതമാനം മാത്രമാണ്​ ഐ.സി.യുവിൽ തുടരുന്നതെന്നും​ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Covid india
News Summary - Coronavirus: India's tally crosses 40-lakh mark with spike of 86,432 cases
Next Story